ദാരിദ്യം, പരിസ്ഥിതി, സമ്പദ് വ്യവസ്ഥ – എല്ലാം മനുഷ്യനോടു ബന്ധപ്പെട്ടതാണ്: വത്തിക്കാന്‍

ദാരിദ്യം, പരിസ്ഥിതി, സമ്പദ് വ്യവസ്ഥ – എല്ലാം മനുഷ്യനോടു ബന്ധപ്പെട്ടതാണ്: വത്തിക്കാന്‍

Archbishop-Bernardito-Auza-Permanent-Observer-of-the-Holy-See-to-the-United-Nationsന്യൂയോര്‍ക്ക്: ദാരിദ്യം, പരിസ്ഥിതി, സമ്പദ് വ്യവസ്ഥ എന്നിവയെല്ലാം അടിസ്ഥാനപരമായി മനുഷ്യനോടു ബന്ധപ്പെട്ട വിഷയങ്ങളാണെന്ന് ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡിറ്റോ ഓസ. വത്തിക്കാന്‍ പ്രതിനിധിയായി യു.എന്‍ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുസ്ഥിര വികസനവും സാമ്പത്തിക പുരോഗതിയും ആവശ്യമാണ്. പക്ഷേ, അവയൊന്നും മനുഷ്യനെ മറന്നു കൊണ്ടാകരുത്. ജീവിക്കുന്ന സമൂഹത്തോടും സഹജീവികളോടും പ്രകൃതിയോടും അതിലെ ജീവജാലങ്ങളോടും സ്‌നേഹവും കരുണയും ഉണ്ടായിരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

ദാരിദ്യം ഇല്ലായ്മ ചെയ്യാനും പ്രകൃതിസംരക്ഷണത്തിനായും പുതിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. മനുഷ്യന്റെ സമഗ്ര വികസനമായിരിക്കണം നമ്മുടെ ആത്യന്തികമായ ലക്ഷ്യം. ദാരിദ്യം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഭൗതികമായ ദാരിദ്യമല്ല. സാമൂഹികവും സാംസ്‌കാരികവും ആദ്ധ്യാത്മികവുമായ എല്ലാ മേഖലകളിലും ഈ ദാരിദ്യമുണ്ട്. ഇവയൊക്കെയും പരിഹരിക്കപ്പെടണമെന്ന് ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡിറ്റോ ഓസ പറഞ്ഞു.

You must be logged in to post a comment Login