ദാരിദ്ര്യത്തിനെതിരെ ലോകബാങ്കും വിശ്വാസികളും കരംകോര്‍ക്കുന്നു

ദാരിദ്ര്യത്തിനെതിരെ ലോകബാങ്കും വിശ്വാസികളും കരംകോര്‍ക്കുന്നു

World_bank_2210102030 ആകുമ്പോളേക്കും ലോകത്തു നിന്നും പൂര്‍ണ്ണമായി ദാരിദ്ര്യം തുടച്ചു നീക്കാന്‍ ലോകബാങ്കും യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ആഗോള വിശ്വാസസമൂഹത്തിന്റെ നേതാക്കന്‍മാരും കൈ കോര്‍ക്കുന്നു. ലോകബാങ്കും വിശ്വാസ സംഘടനയും സമാനാശയങ്ങള്‍ ഉള്ളവരാണെന്നും ദാരിദ്ര്യം തുടച്ചു നീക്കാന്‍ ലോകവ്യാപകമായി കൂടുതല്‍ ശ്രമങ്ങളുണ്ടാകണമെന്നും ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം പറഞ്ഞു.

ലോകബാങ്കിന്റെ കണക്കനുസരിച്ച് ലോകത്ത് 1 ബില്ല്യനിലധികം ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഇതില്‍ മൂന്നിലൊന്ന് ആളുകളും ഇന്ത്യക്കാരാണ്. 77% ആളുകളും ഇന്ത്യ, ചൈന, നൈജീരിയ, ബംഗ്ലാദേശ്, കോംഗോ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ടാന്‍സാനിയ, എത്യോപ്യ, കെനിയ എന്നിവിടങ്ങളിലാണ് വസിക്കുന്നത്. ഇത് ദൈവത്തിന്റെ പദ്ധതിയാണെന്നും ഇത്തരം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കരുണാനിധിയായ ദൈവത്തിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിന് സഹായകരമാകുമെന്നും സംഘടനയുടെ നേതാക്കള്‍ പറഞ്ഞു. ദാരിദ്ര്യമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനുള്ള ദൗത്യം എല്ലാ മനുഷ്യരിലും നിക്ഷിപ്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രോഗങ്ങള്‍, അഴിമതി, തൊഴിലില്ലായ്മ എന്നിവ ഇല്ലാതാക്കി മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിതസാഹചര്യങ്ങളും നല്‍കുക എന്നതോടൊപ്പം സ്ത്രീകള്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും ഇവര്‍ പറഞ്ഞു..

You must be logged in to post a comment Login