ദാരിദ്ര്യത്തെ മാറ്റി സുവിശേഷത്തെ കാണാന്‍ സാധിക്കില്ല, ഫ്രാന്‍സിസ് പാപ്പ

ദാരിദ്ര്യത്തെ മാറ്റി സുവിശേഷത്തെ കാണാന്‍ സാധിക്കില്ല, ഫ്രാന്‍സിസ് പാപ്പ

o-POPE-FRANCISസുവിശേഷത്തില്‍ നിന്നും ദാരിദ്ര്യം ഒഴിവാക്കുകയാണെങ്കില്‍ ക്രിസ്തുവിന്റെ സന്ദേശം നമുക്ക് ശ്രവിക്കാന്‍ കഴിയില്ലെന്ന് കാസാ സാന്താമാര്‍ത്തായില്‍ വച്ചു നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
ധനത്തിന്റെയും ദാരിദ്യത്തിന്റെയും തമ്മിലുള്ള വൈരുധ്യങ്ങളെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു. പ്രസംഗത്തിനിടെ, ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന ബിഷപ്പുമാരെയും വൈദികരെയും കമ്യൂണിസ്റ്റുകള്‍ എന്നു വിളിക്കുന്നത് അന്യായമാണെന്നും പാപ്പ പറഞ്ഞു.

വിശുദ്ധ പൗലോസ് കോറിന്തോസിലെ സഭയിലെ ജനങ്ങളോട് ദാരിദ്ര്യത്തില്‍ കഴിയുന്ന ജെറുസലേം സഭയിലെ ആളുകളെ സഹായിക്കാന്‍ സംഭാവന ആവശ്യപ്പെട്ട് എങ്ങനെയാണ് അവരെ സഹായിച്ചത് എന്ന സംഭവം ജനങ്ങളോട് പറഞ്ഞു.

‘നാം എല്ലാവരും എല്ലാകൊണ്ടും പണക്കാരാണ്. വിശ്വാസത്തിലും, വാക്കിലും, അറിവിലും, ഞങ്ങള്‍ പഠിപ്പിച്ച സ്‌നേഹത്തിലുമെല്ലാം നിങ്ങള്‍ പണക്കാരാണ്. അതിനാല്‍ നിങ്ങള്‍ അകമഴിഞ്ഞ് മറ്റുള്ളവരെ സഹായിക്കുന്നതിലും മിടുക്കരാണ്’, പാപ്പ കൂട്ടിച്ചേര്‍ത്തു.
സമൃദ്ധിയും ദാരിദ്ര്യവും തമ്മില്‍ വ്യത്യാസമുണ്ട്. ജെറുസലേമിലെ സഭ ദാരിദ്ര്യത്തിലാണ്. അവര്‍ അനുഭവിക്കുന്നത് സാമ്പത്തികമായ പ്രതിസന്ധിയാണ്. എന്നാല്‍ അവര്‍ സുവിശേഷത്തിന്റെ സന്ദേശത്താല്‍ പണക്കാരാണ്. ദരിദ്രമായ ജെറുസലേമിലെ സഭ സുവിശേഷത്തിന്റെ സന്ദേശത്താല്‍ കോറിന്തോസിലെ സഭയെ സമൃദ്ധമാക്കി, പാപ്പ പറഞ്ഞു.
ക്രിസ്തു ദൈവത്തിനാല്‍ പണക്കാരനായിരുന്നു. എന്നാല്‍ യേശുവിനെ പിതാവ് നമുക്ക് പാഠമാകാന്‍ ദരിദ്ര്യനായിട്ടാണ് ഭൂമിയിലേക്ക് അയച്ചത്. ഇതാണ് ദാരിദ്ര്യത്തിന്റെ ദൈവശാസ്ത്രം.

സമൃദ്ധിയില്‍ നിന്നും മറ്റുള്ളവരെ സഹായിക്കേണ്ട കാര്യമല്ല വിശുദ്ധ പൗലോസ് നമ്മോടാവശ്യപ്പെടുന്നത്. മറിച്ച് നാം മറ്റുള്ളവര്‍ക്ക് നമ്മെത്തന്നെ പൂര്‍ണ്ണമായി വിട്ടുകൊടുക്കണം. പാപ്പ പറഞ്ഞു..

You must be logged in to post a comment Login