ദാരിദ്ര്യമൊഴിവാക്കാന്‍ ജീവിതശൈലി മാറണം: പാപ്പാ

ദാരിദ്ര്യമൊഴിവാക്കാന്‍ ജീവിതശൈലി മാറണം: പാപ്പാ

shareനമ്മുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ ഒരു പരിധി വരെ ദാരിദ്യമെന്ന പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്ന് മാര്‍പാപ്പ. ‘ഭക്ഷണം പാഴാക്കാനല്ല, പങ്കു വെയ്ക്കാനാണ് നാം പഠിക്കേണ്ടത്. ഭക്ഷണം എല്ലാ മനുഷ്യരുടേയും പ്രാഥമികാവകാശമാണ്. എന്നാല്‍ അത് പാഴാക്കാനുള്ള അവകാശം നമുക്കില്ല’, റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എന്നിന്റെ കീഴിലുള്ള ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മാര്‍പാപ്പ പറഞ്ഞു.

യു.എന്‍ നല്‍കുന്ന കണക്കനുസരിച്ച് ലോകത്തിലെ 800 മില്യന്‍ ആളുകളും ഇന്ന് കടുത്ത ദാരിദ്യത്തിലാണ് കഴിയുന്നത്. പോഷകാഹാരക്കുറവാണ് മറ്റൊരു പ്രശ്‌നം. ഈ പ്രശ്‌നങ്ങള്‍ക്കു നടുവിലും ആഗോളഭക്ഷ്യഉത്പാദനത്തിന്റെ മൂന്നിലൊരു ഭാഗം പഴാക്കപ്പെടുകയാണെന്നും യു.എന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഭക്ഷ്യവിളകള്‍ കൃഷി ചെയ്യാന്‍ ആവശ്യമായ സ്ഥലം ഇല്ലാത്തവരുമുണ്ട്. ഒട്ടേറെ സ്ഥലങ്ങള്‍ ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നില്ല. ഈ പ്രശ്‌നങ്ങളെ നേരിടാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. ഏറ്റവുമവശ്യം വേണ്ടത് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണെന്നും മാര്‍പാപ്പ പറഞ്ഞു..

You must be logged in to post a comment Login