ദാരിദ്ര്യവും അക്രമവും കാരണം അമ്മമാര്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുന്നു

ദാരിദ്ര്യവും അക്രമവും കാരണം അമ്മമാര്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുന്നു

വാഹ്ദദ്: തജിക്കിസ്ഥാനില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം വര്‍ദ്ധിക്കുന്നു. അക്രമവും ദാരിദ്ര്യവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്ത്രീകള്‍ കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

ഫെബ്രുവരിയില്‍ ഇരുപത്തിയഞ്ച് വയസു പ്രായമുള്ള യുവതി നാലുകുട്ടികളെ പുഴയിലെറിഞ്ഞതിന് ശേഷം പുറകെ ചാടി ആത്മഹത്യ ചെയ്തു. നാലു മാസം മുമ്പ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഒരു മുപ്പത്തിമൂന്നുകാരി മൂന്നുമക്കളുമൊപ്പം ആത്മഹത്യ ചെയ്തിരുന്നു. ഈ വര്‍ഷം മാത്രമായി 325 സ്ത്രീ ആത്മഹത്യകളാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.

താജിക്കിലെ സ്ത്രീകള്‍ നന്നേ ചെറുപ്പത്തിലേ വിവാഹിതരാകുന്നവരാണ്. ഭര്‍ത്തൃഗൃഹത്തില്‍ എല്ലാവിധ ചൂഷണങ്ങള്‍ക്കും അവര്‍ വിധേയരാകുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയും അക്രമങ്ങളും ഇവിടെയുള്ള സ്ത്രീജീവിതങ്ങളെ ദുരിതമയമാക്കുന്നു.

You must be logged in to post a comment Login