ദിവംഗതനായ ഫിലിപ്പിനോ ബിഷപ്പിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദരം

ദിവംഗതനായ ഫിലിപ്പിനോ ബിഷപ്പിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദരം

കഴിഞ്ഞ ദിവസം നിര്യാതനായ ഫിലിപ്പിനോ ബിഷപ്പ് ജൂലിയോ സേവ്യര്‍ ലബായന് ഫിലിപ്പൈന്‍സിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക്ക് ഫ്രണ്ടിന്റെ ആദരം. ഏപ്രില്‍ 27 ന് ദിവംതകനായ ബിഷപ്പ് 87 കാരനായിരുന്നു.

‘അദ്ദേഹത്തിന്റെ സ്‌നേഹവും സമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടി പാവങ്ങള്‍ക്ക് നല്‍കിയ സേവനവും ജനകോടികള്‍ക്ക് പ്രചോദനമായിരുന്നു. അവ എന്നെന്നും സ്മരിക്കപ്പെടും’ ഡമോക്രാറ്റിക്ക് ഫ്രണ്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ഇടതുപക്ഷ സംഘടനകളുടെയും കര്‍ഷക, ട്രേഡ് യൂണിയനുകളുടെയും സംഘാതമാണ് ഫ്രണ്ട്.

1972 ല്‍ ഫെര്‍ഡിനാന്‍ഡ് മാര്‍കോസ് പട്ടാളനിയമം അടിച്ചേല്‍പിച്ചപ്പോള്‍ ആ സ്വേച്ഛാധിപത്യത്തിനെതിരെ മുന്നോട്ടു വന്ന 17 കത്തോലിക്ക മെത്രാന്‍മാരില്‍ ഒരാള്‍ ബിഷപ്പ് ലബായനായിരുന്നു. അതു കൊണ്ടു തന്നെ അദ്ദേഹം പട്ടാളത്തിന്റെ നോട്ടപ്പുള്ളി ആയിരുന്നു.

1926 ല്‍ താലിസേയില്‍ ജനിച്ച ബിഷപ്പ് 1955 ല്‍ നിഷ്പാദുക കര്‍മലീത്താ സഭയില്‍ അംഗമായി. 1966 ല്‍ അദ്ദേഹം ഇന്‍ഫാന്റയുടെ ബിഷപ്പായി നിയമിതനായി.

 

ഫ്രേസര്‍

You must be logged in to post a comment Login