ദിവ്യകാരുണ്യം ഒരു അടയാളം മാത്രമല്ല , അത് ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരവും രക്തവുമാണ്; ഫ്രാന്‍സിസ് മാര്‍പാപ്പ

ദിവ്യകാരുണ്യം ഒരു അടയാളം മാത്രമല്ല , അത് ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരവും രക്തവുമാണ്; ഫ്രാന്‍സിസ് മാര്‍പാപ്പ

imagesവത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യം വെറും അടയാളം മാത്രമല്ല എന്നും അത് ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരവും രക്തവുമാണെന്നും ഫ്രാന്‍്‌സിസ് മാര്‍പാപ്പ. ഞായറാഴ്ച ദിവ്യബലിക്കിടെ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ദിവ്യകാരുണ്യത്തിലൂടെ ക്രിസ്തു നമുക്ക് പൂര്‍ണ്ണമായി നല്കി. നമ്മെ അവിടുത്തോടൊപ്പം പോഷിപ്പിക്കാനായിരുന്നു അത്. നാം അത് വിശ്വാസപൂര്‍വ്വം ചെയ്യുമ്പോള്‍ നമ്മുടെ ജീവിതങ്ങള്‍ ദൈവത്തിും സഹോദരങ്ങള്‍ക്കുമുള്ള സമ്മാനങ്ങളായി രൂപാന്തരപ്പെടുന്നു.

ജീവന്റെ അപ്പത്തിലൂടെ നാം ക്രിസ്തുവുമായി ഐക്യപ്പെടുമ്പോള്‍ അവിടുത്തെ താല്പര്യങ്ങളും ചിന്തകളും പെരുമാറ്റങ്ങളും നമ്മളും സ്വീകരിക്കുന്നു. അതിന്റെ അര്‍ത്ഥം നാം ത്യാഗപൂര്‍വ്വമായ സ്‌നേഹത്തിലൂടെ നാം സമാധാനത്തിന്റെയും ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും ഐക്യത്തിന്റെ പങ്കാളിത്തത്തിന്റെയും വ്യക്തികളായി നാം തീരുന്നുവെന്നാണ്. അവിടുത്തെ ഭ്ക്ഷിക്കുമ്പോള്‍ നാം അവിടുത്തെപോലെ ആയിത്തീരുന്നു. എന്നാല്‍ ഇതിന് നമ്മുടെ സമ്മതം വേണം. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ദിവ്യകാരുണ്യം ഒരു സ്വകാര്യപ്രാര്‍ത്ഥനയോ മനോഹരമായ ആധ്യാത്മിക പരിശീലനമോ അല്ല എന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. അ്ന്ത്യഅത്താഴ വേളയില്‍ ക്രിസ്തു ചെയ്തതിന്റെ വെറും അനുസ്മരണവുമല്ല. ക്രിസ്തുവിന്റെ ശരീരവും അവിടുത്തെ രക്തവും തന്നെയാണ് നാം വിശുദ്ധ കുര്‍ബാനയില്‍ സ്വീകരിക്കുന്നത്.

You must be logged in to post a comment Login