‘ദിവ്യകാരുണ്യം- സഭയുടെ തുടിക്കുന്ന ഹൃദയം’

‘ദിവ്യകാരുണ്യം- സഭയുടെ തുടിക്കുന്ന ഹൃദയം’

ജനോവ: കരുണയുടെ ഉറവിടവും സഭയുടെ തുടിക്കുന്ന ഹൃദയവും ദിവ്യകാരുണ്യമാണെന്ന് ജനോവ കര്‍ദ്ദിനാള്‍ ഏയേജലോ ബഗ്നാസ്‌കോ. സെപ്റ്റംബര്‍ 15 മുതല്‍ 18വരെ ജനോവയില്‍ നടത്തിയ ഇറ്റാലിയന്‍ നാഷണല്‍ യൂകരിസ്റ്റിക് കോണ്‍ഗ്രസില്‍ മാര്‍പാപ്പയുടെ പ്രത്യേക ദൂതനായി ഇദ്ദേഹത്തെയാണ് നിയമിച്ചത്.

ദൈവം ഇല്ലാതെയുള്ള ഇന്നത്തെ ലോകത്തിനൊരു മറുപടിയാണീ കോണ്‍ഗ്രസ്സ്. യേശുവിനെ കൂട്ടു പിടിക്കുമ്പോള്‍ സമാധാനവും സന്തോഷപരവുമായ ജീവിതം നയിക്കുവാന്‍ നമുക്ക് സാധിക്കും. കര്‍ദ്ദിനാള്‍ ബഗ്നാസ്‌കോ പറഞ്ഞു.

മിഷന്‍ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം ദിവ്യകാരുണ്യം എന്ന ആശയത്തെ കേന്ദ്രീകരിച്ച് നടത്തിയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ 900 ഡലഗേറ്റ്‌സുകള്‍ പങ്കെടുത്തു. ദിവ്യകാരുണ്യത്തിലെ യേശുവിനോടുള്ള സ്‌നേഹത്തില്‍ കൂടുതല്‍ ആഴപ്പെടുവാന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് സഹായകമായി എന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു.

You must be logged in to post a comment Login