ദിവ്യകാരുണ്യത്തോടുള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കാന്‍ ദിവ്യകാരുണ്യകോണ്‍ഗ്രസ് ഇടയാവട്ടെ

ദിവ്യകാരുണ്യത്തോടുള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കാന്‍ ദിവ്യകാരുണ്യകോണ്‍ഗ്രസ് ഇടയാവട്ടെ

ഫിലിപ്പൈന്‍സ്: ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായ ഈശോയോടുള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കാന്‍ ദിവ്യകാരുണ്യകോണ്‍ഗ്രസ് ഇടയാകട്ടെയെന്ന്് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം. ഫിലിപ്പൈന്‍സിലെ സെബുവില്‍ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിന് നല്കിയ പ്രത്യേക സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. ദിവ്യകാരുണ്യം കത്തോലിക്കര്‍ക്ക് ആശ്വാസവും ദൈവത്തിന്റെ കരുണ എല്ലാവരെയും അറിയിക്കുന്ന മിഷനറിമാരായിത്തീരാനുള്ള കല്പനയുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഫിലിപ്പൈന്‍സില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മില്യന്‍ കണക്കിന് ആളുകള്‍ ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ പങ്കെടുത്തു. അന്ത്യഅത്താഴ വേളയില്‍ ക്രിസ്തു കാണിച്ചുനല്കിയ രണ്ട് മാതൃകകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ഭക്ഷണമേശയിലെ സഖ്യവും പാദങ്ങള്‍ കഴുകിയതും. എളിമയുടെ മാതൃകയായിരുന്നു യേശു കാണിച്ചത്.

അടുത്ത അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ് 2020 ല്‍ ഹംഗറിയിലെ ബുഡാപെസ്റ്റിലായിരിക്കുമെന്നും മാര്‍പാപ്പ പ്രഖ്യാപിച്ചു. 1937 ലാണ് ഫിലിപ്പൈന്‍സ് ഇതിന് മുമ്പ് ദിവ്യകാരുണ്യകോണ്‍ഗ്രസിന് ആതിഥേയത്വം അരുളിയത്. ഹംഗറി 1938 ലും.

You must be logged in to post a comment Login