ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനമൊരുക്കി കൗമാരക്കാരന്‍

ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനമൊരുക്കി കൗമാരക്കാരന്‍

hqdefaultദൈവത്തിന് നമ്മോടുള്ള അന്തകാരുണ്യത്തിന് തെളിവെന്നോണം സഭാ ചരിത്രത്തില്‍ ഇന്നും വെളിപ്പെട്ടിട്ടില്ലാത്ത അനേകം ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രകൃതി നിയമങ്ങള്‍ക്ക് അീതമായി ദൈവത്തിന്റെ രക്ഷാകര പദ്ധതികളെ നമുക്ക് വെളിപ്പെടുത്തി തരുന്ന സംഭവങ്ങളാണ് ഇത്തരം ദിവ്യകാരുണ്യ അത്ഭുതങ്ങള്‍. നമ്മുടെ വിശ്വാസത്തിന്റെ അളവു കോലാണ് ദിവ്യകാരുണ്യ അത്ഭുതങ്ങള്‍. ആന്‍ഡ്‌സ് മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ, യൂറോപ്പു മുതല്‍ മിഡില്‍ ഈസ്റ്റ് വരെയുള്ള എല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളും മനുഷ്യരെ ദൈവസാന്നിധ്യത്തിലേക്ക് അടുപ്പിക്കുന്ന അദൃശ്യങ്ങളായ ബന്ധങ്ങളാണ്.

 

ചരിത്രത്തില്‍ ഉടനീളം നടന്ന ദിവ്യകാരുണ്യ അത്ഭുതങ്ങളെ തരം തിരിക്കുക എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അത്ഭുതങ്ങള്‍ മാത്രം ലോകത്തിന് വെളിപ്പെടുത്തുന്നതിനു വേണ്ടി ചിത്രങ്ങളിലൂടെയും ചരിത്ര സംഭവങ്ങള്‍ വിവരിക്കുന്നതിലൂടെയും ലോകത്തിന് വെളിപ്പെടുത്തി കൊടുക്കുന്നത് അപൂര്‍വ്വമായ സംഭവമാണ്. ലോകമെമ്പാടും ഇതുവരെ സഭ അംഗീകരിച്ചിട്ടുള്ള 136 ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് നടന്നിട്ടുള്ളത്. ഇവയെല്ലാം മ്യൂസിയത്തില്‍ ശേഖരിച്ച് വിശ്വാസികള്‍ക്ക് അത്ഭുതങ്ങളുടെ നേര്‍സാക്ഷ്യം വിവരിച്ചു കൊടുക്കുകയാണ് പ്രദര്‍ശനത്തിലൂടെ. അഞ്ച് ഭൂകണ്ഡങ്ങളിലായി ആയിരത്തോളം ഇടവകകളിലും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ 100 യൂണിവേഴ്‌സിറ്റികളിലും ലോകമെമ്പാടുമുള്ള പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ഇതിനു മുന്‍പ് പ്രദര്‍ശനം നടത്തിയിരുന്നു. ഈ പ്രദര്‍ശനങ്ങളുടെയെല്ലാം സൂത്രധാരന്‍ കാര്‍ലോസ് അക്യൂട്ട് എന്ന കൗമാരക്കാരനാണ്.

 

1991 മെയ് 3ന് ലണ്ടനില്‍ ജനിച്ച കാര്‍ലോസ് അക്യൂട്ടിസ് 2006ല്‍ ലുക്കീമിയ ബാധിച്ച് മരണമടഞ്ഞു. തന്റെ 15-ാം വയസ്സില്‍ ഈ ലോക വാസം വെടിഞ്ഞ അക്യൂനസ് യേശുവുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നതില്‍ ചെറുപ്പം മുതലേ ശ്രദ്ധചെലുത്തിയിരുന്നു. ഈ സൗഹൃദമാണ് കരുത്തോടെ മരണത്തെ ദര്‍ശിക്കുന്നതിനുള്ള ധൈര്യം അക്യൂട്ടിസിന് പ്രധാനം ചെയ്തത്. കാര്‍ലോസിന് തന്റെ 11-ാം വയസ്സില്‍ ദിവ്യകാരുണ്യവുമായുള്ള ബന്ധത്തെക്കുറിച്ച് ആളുകളോട് പറയാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മാതാപിതാക്കളോട് ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ സംഭവിച്ച എല്ലാ സ്ഥലങ്ങളും നേരിട്ട് കാണുന്നതിനുള്ള അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. കാര്‍ലോസിന്റെ മരണത്തിനു ശേഷവും ചില പ്രധാനപ്പെട്ട അത്ഭുതങ്ങളും കൂട്ടിച്ചേര്‍ക്കപ്പെടുകയുണ്ടായി. 2006 ഒക്ടോബര്‍ 21ന് മെക്‌സിക്കോയില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം അതില്‍ ഒന്നാണ്. സാന്‍ മാര്‍ട്ടിന്‍ ഡി ടൂര്‍ ഇടവകയില്‍ ധ്യാനം നടക്കുകയാണ്. ഇതിനിടയില്‍ വിശുദ്ധ കുര്‍ബാന നല്‍കുമ്പോള്‍ വൈദികന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങി. ദിവ്യബലി അര്‍പ്പിച്ചു കൊണ്ടിരുന്ന വൈദികന്‍ അടുത്തു വന്ന് നോക്കിയപ്പോള്‍ ഓസ്തിയില്‍ നിന്നും ചുവന്ന ദ്രവ്യം പുറത്തുവരുന്നതായി കണ്ടു. ശാസ്ത്രീയ പഠനങ്ങള്‍ക്കൊടുവില്‍ ഒക്ടോബര്‍ 2012ല്‍ ചുവന്ന ദ്രാവകം ടൂറിനിലെ തിരുക്കച്ചയില്‍ പതിഞ്ഞ എ ബി രക്തമാണെന്ന് തെളിഞ്ഞു. സംഭവങ്ങളുടെ വെളിച്ചത്തില്‍ ചില്‍പാന്‍സിങ്കോ ബിഷപ്പ് മോണ്‍. അലീജോ സവാല കാസ്‌ട്രോ അത്ഭുതത്തെ ദൈവത്തിന്റെ സ്‌നേഹം വെളിപ്പെടുത്തുന്നതിനും ദിവ്യകാരുണ്യത്തില്‍ സത്യമായും യേശു എഴുന്നള്ളി വരുന്നുണ്ട് എന്നു കാണിക്കുന്നതിനുമുള്ള അത്ഭുതമാണെന്ന് ഇടയലേഖനത്തിലൂടെ ജനങ്ങളെ അറിയിച്ചു. ‘സ്വര്‍ഗ്ഗത്തിലേക്കുള്ള എന്റെ ഹൈവേയാണ് ദിവ്യകാരുണ്യം’ എന്നു പറഞ്ഞ കാര്‍ലോസിന്റെ ഏഴാമത്തെ ചരമവാര്‍ഷികത്തിലാണ് ഇടയലേഖനം പ്രസിദ്ധപ്പെടുത്തിയത്. കാര്‍ലോസിന് യോശുവിനോടുള്ള സ്‌നേഹത്തിന്റെ തെളിവാണ് ഇപ്പോള്‍ നടക്കുന്ന പ്രദര്‍ശനം. കാര്‍ലോസിനെ വിശുദ്ധനാക്കുന്നതിനുള്ള ചടങ്ങുകള്‍ ആരംഭിച്ചു.

You must be logged in to post a comment Login