ദിവ്യബലിക്കിടെ സ്‌കേറ്റിങ്ങ്: വൈദികന് സസ്‌പെഷന്‍

ഫിലിപ്പീന്‍സ്:ഫിലിപ്പീന്‍സിലെ സാന്‍ പോളോ അതിരൂപതക്കു കീഴിലുള്ള ദേവാലയത്തില്‍ ദിവ്യവലിക്കിടെ സ്‌കേറ്റിങ്ങ് നടത്തിയ വൈദികനെ സസ്‌പെന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലായിരുന്നു സംഭവം. ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സ്‌കേറ്റിങ്ങ് യന്ത്രത്തില്‍ തെന്നിയെത്തി ക്രിസ്തുമസ് സന്ദേശം നല്‍കിയാണ് വൈദികന്‍ ശ്രദ്ധയാകര്‍ഷിച്ചത്. വൈദികന്റെ പ്രവൃത്തി തികച്ചും തെറ്റാണെന്നും ദുര്‍മാതൃക നല്‍കുന്നതാണെന്നും രൂപതാവൃത്തങ്ങള്‍ അറിയിച്ചു. താന്‍ ചെയ്ത തെറ്റിന്റെ ഗൗരവം അദ്ദേഹത്തിന്‌
മനസ്സിലായിട്ടുണ്ടാവാമെന്നും അതിനെക്കുറിച്ച് ഒരു വീണ്ടുവിചാരം നടത്താനാണ് സസ്‌പെന്‍ഷനെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login