ക്രൂശിതരൂപത്തിലെ ക്രിസ്തു കണ്‍തുറന്നു; കാരണം തേടി വിദഗ്ദര്‍

ക്രൂശിതരൂപത്തിലെ ക്രിസ്തു കണ്‍തുറന്നു; കാരണം തേടി വിദഗ്ദര്‍

കൊഹുലാ ഡി സരഗോസ: മെക്‌സിക്കോയിലെ സാള്‍ട്ടില്ലോയിലെ ചാപ്പലിലുള്ള ക്രൂശിത രൂപത്തിന്റെ വീഡിയോ വൈറലാണ്. വിശുദ്ധ കുര്‍ബാനയ്ക്കിടെ ക്രൂശിത രൂപത്തിലെ ക്രിസ്തു കണ്ണു തുറന്ന് ക്യാമറയില്‍ നോക്കി അല്‍പ്പ സമയത്തിനു ശേഷം കണ്ണടച്ചു. ഇതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.

വീഡിയോ വ്യാജമാണോയെന്ന് പാരാനോര്‍മ്മല്‍ വിദഗ്ദര്‍ പരിശോദിച്ചെങ്കിലും അല്ലയെന്ന് തെളിഞ്ഞു. എന്നാല്‍ ദൃശ്യങ്ങള്‍ കാണുന്നവര്‍ക്ക് മായക്കാഴ്ചയായി തോന്നുന്നതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം ഇതിനെ അത്ഭുതമായി ചിലര്‍ കണക്കാക്കുന്നുണ്ട്. രൂപത അധികാരികള്‍ ദൃശ്യങ്ങള്‍ കാണുന്നതിനും അഭിപ്രായം പറയുന്നതിനും വിസമ്മതിച്ചു.

കഴിഞ്ഞ ജൂണിന് മെക്‌സിക്കോ ദേവാലയത്തില്‍ ദിവ്യബലിയില്‍ പങ്കെടുത്ത വിശ്വാസിയാണ് ക്രൂശിതരൂപത്തിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. പാരാനോമല്‍ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യുന്ന അഡിമെന്‍ഷണല്‍ എന്ന വെബ് പോര്‍ട്ടലില്‍ ഈ ആഴ്ച വീഡിയോ അപ്ലോഡ് ചെയ്തതിനെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ക്ക് പ്രചാരം ലഭിച്ചത്.

You must be logged in to post a comment Login