ദിവ്യബലി മധ്യേ വൈദികനു നേരെ ആക്രമണം

ദിവ്യബലി മധ്യേ വൈദികനു നേരെ  ആക്രമണം

ജക്കാര്‍ത്ത: ഇന്ത്യോനേഷ്യയില്‍ ദിവ്യബലി മധ്യേ കത്തോലിക്കാ വൈദികനെ ഐഎസ് ഭീകരന്‍ ആക്രമിച്ചു. സുമാട്രയിലെ മേഡനിലെ സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍വച്ചാണ് ഭീകരന്‍ വൈദികനെ കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ചത്.

അക്രമിയെ വിശ്വാസികള്‍ കീഴ്‌പ്പെടുത്തി പോലിസില്‍ ഏല്‍പിച്ചു. പരിക്കേറ്റ ഫദാര്‍ ആല്‍ബര്‍ട്ട് പന്‍ഡിയാന്‍ഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ വിശ്വാസികള്‍ക്കിടയിലായിരുന്നു അക്രമി. തുടര്‍ന്ന് അള്‍ത്താരയ്ക്ക് സമീപമെത്തി വൈദികനെ ആക്രമിക്കുകയായിരുന്നു ഇയാള്‍.

ചാവേര്‍ ആക്രമണം ആയിരുന്നു പതിനെട്ടുകാരനായ അക്രമിയുടെ ലക്ഷ്യം. എന്നാല്‍ ബാഗിലെ ബോംബ് പൊട്ടാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ വൈദികനെ ആക്രമിച്ചത്. ഐഎസിന്റെ പതാക ഇയാളുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു.

You must be logged in to post a comment Login