ദിസ് ടൈം ഫോര്‍ ചിക്കാഗോ….

ദിസ് ടൈം ഫോര്‍ ചിക്കാഗോ….

ചിക്കാഗോ: റെക്‌സ് ബാന്‍ഡ് എത്തുകയാണ്, ചിക്കാഗോയിലേക്ക്.. ചടുലതാളങ്ങള്‍ തീര്‍ക്കാന്‍. ചിക്കാഗോയില്‍ സീറോ മലബാര്‍ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കു്‌നന സെന്റ് തോമസ് മിഷനറി സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുകയാണ് ലക്ഷ്യം. സംഗീതപരിപാടിയില്‍ നിന്നു ലഭിക്കുന്ന തുക ഇവര്‍ക്കു നല്‍കാനാണ് ടീമംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 10 നാണ് റെക്‌സ് ബാന്റിന്റെ ചിക്കാഗോയിലുള്ള സംഗീത മാമാങ്കം അരങ്ങേറുക.

പതിനഞ്ചോളം രാജ്യങ്ങളില്‍ ഇതിനോടകം സംഗീത പരിപാടികളവതരിപ്പിച്ചിട്ടുള്ള റെക്‌സ് ബാന്‍ഡ് 2002 മുതല്‍ ആഗോള യുവജനസമ്മേളനങ്ങളിലെയും സ്ഥിരസാന്നിദ്ധ്യമാണ്. യുവജനസംഘടനയായ ജീസസ് യൂത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാന്‍ഡ് ഇതിനോടകം മികച്ച 10 കത്തോലിക്കാ മ്യൂസിക് ബാന്‍ഡുകളില്‍ ഒന്നെന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

എണ്‍പതുകളുടെ അവസാനം ജീസസ് യൂത്തിലെ പ്രവര്‍ത്തനങ്ങള്‍ വഴി പുതിയ ക്രിസ്തീയ അനുഭവത്തിലേക്കെത്തിയ യുവജനങ്ങളാണ് റെക്‌സ് ബാന്‍ഡിന് തുടക്കം കുറിച്ചത്. 25 ഓളം കലാകാരന്‍മാര്‍ ഇന്ന് റെക്‌സ് ബാന്‍ഡില്‍ അംഗങ്ങളാണ്.

ചിക്കാഗോ കാത്തിരിക്കുകയാണ്, പാരമ്പര്യസംഗീതത്തെയും സമകാലിക സംഗീതത്തെയും സമ്മേളിപ്പിച്ചു കൊണ്ടുള്ള റെക്‌സ് ബാന്‍ഡിന്റെ സംഗീത വിസ്മയത്തിനായി…

You must be logged in to post a comment Login