ദീമാപ്പൂരിലെ ആദ്യ കത്തോലിക്കാ സ്‌കൂളിന് സുവര്‍ണ്ണജൂബിലി

ദീമാപ്പൂരിലെ ആദ്യ കത്തോലിക്കാ സ്‌കൂളിന് സുവര്‍ണ്ണജൂബിലി

ദീമാപ്പൂര്‍: ഏറ്റവും പഴക്കം ചെന്നതും ആദ്യത്തേതുമായ ദീമാപ്പൂരിലെ കത്തോലിക്കാ സ്‌കൂള്‍ ശനിയാഴ്ച സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും നാഗാലാന്റ് ആഭ്യന്തരമന്ത്രിയുമായ വൈ പാറ്റോണ്‍ ചടങ്ങുകളിലെ മുഖ്യാതിഥിയായിരുന്നു.

പന്ത്രണ്ടു വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച സ്‌കൂളിന്റെ ആദ്യകാലം മന്ത്രിയുടെ വാക്കുകളില്‍ നിറഞ്ഞുനിന്നു. ഇന്ന് സ്‌കൂളില്‍ 3,189 വിദ്യാര്‍ത്ഥികളും 90 അധ്യാപകരുമുണ്ട്. സലേഷ്യന്‍ വൈദികനായ ജോസഫ് ചെ ഫെലിക്‌സാണ് സ്‌കൂള്‍ സ്ഥാപിച്ചത്. സഹസ്ഥാപകനായ ജോര്‍ജ് ബി ഫെലിക്‌സാണ് ആദ്യ ഹെഡ്മാസ്റ്റര്‍.

കൊഹിമ ബിഷപ് ജെയിംസ് തോപ്പിലും ചടങ്ങില്‍ പങ്കെടുത്തു.

You must be logged in to post a comment Login