ദീര്‍ഘായുസ് വേണോ.. ജെത്രൂദ് വീവര്‍ എന്ന 116 വയസുകാരിയുടെ വാക്കുകള്‍ കേള്‍ക്കൂ

ദീര്‍ഘായുസ് വേണോ.. ജെത്രൂദ് വീവര്‍ എന്ന 116 വയസുകാരിയുടെ വാക്കുകള്‍ കേള്‍ക്കൂ

ന്യൂമോണിയ ബാധിച്ച് 2015 ഏപ്രില്‍ ആറിന് മരിക്കുമ്പോള്‍ ജെര്‍ദ്രൂത് വീവറിന് പ്രായം 116 ആയിരുന്നു. അമേരിക്കയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള വ്യക്തി, ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരിക്കുന്ന രണ്ടാമത്തെ വ്യക്തി, ആധുനികകാലത്ത് ഏറ്റവും കാലം ജീവിച്ചിരുന്നതിലെ പതിനൊന്നാമത്തെ വ്യക്തി തുടങ്ങിയ ബഹുമതികള്‍ സ്വന്തമാക്കിയായിരുന്നു ജെത്രൂദ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.

ഇത്രയും കാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കാന്‍ ജെത്രൂദ് വീവറിന് എങ്ങനെ സാധിച്ചു? എന്തായിരുന്നു ആരോഗ്യരഹസ്യം? ഒരു അഭിമുഖത്തില്‍ ജെത്രൂദ് അത് വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു. മൂന്ന് രഹസ്യങ്ങളാണ് അതില്‍ ജെത്രൂദ് പറഞ്ഞത്.

ഒന്ന് ദൈവത്തില്‍ ശരണപ്പെടുക. രണ്ട് കഠിനാദ്ധ്വാനം. മൂന്ന് എല്ലാവരെയും സ്‌നേഹിക്കുക. മറ്റാരെയുമല്ല നിങ്ങള്‍ അനുഗമിക്കേണ്ടത് ദൈവത്തെയാണ്. ദൈവത്തോട് വിശ്വസ്തത പുലര്‍ത്തുക..അവിടുത്തെ നിയമങ്ങള്‍ അനുസരിക്കുക.മറ്റൊന്നിനെക്കുറിച്ചും ഓര്‍ത്ത് തല പുകയ്ക്കരുത്. ഞാനെന്നും അവിടുത്തെ അനുഗമിക്കുന്നു..

ജെത്രൂദ് വീവറിന്റെ രഹസ്യം നമുക്കും അനുവര്‍ത്തിക്കാന്‍ ശ്രമിച്ചാലോ..?

ബി

You must be logged in to post a comment Login