ദുഖവെളളിയിലെ സമ്മേളനത്തിനെതിരെ ജസ്റ്റിസ് കുരിയന്‍ ജോസഫ്

ദുഖവെളളിയിലെ സമ്മേളനത്തിനെതിരെ ജസ്റ്റിസ് കുരിയന്‍ ജോസഫ്

Judges_2363877fസുപ്രീം കോടതി ജഡ്ജ് കേരളത്തില്‍ നിന്നുള്ള ജസ്റ്റിസ് കുര്യന്‍ ജോസഫ് ദുഖവെള്ളി ഈസ്റ്റര്‍ ദിനങ്ങളില്‍ ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം നടത്തിയതിനെതിരെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയ്ക്ക് കത്തെഴുതി. ഭാരതത്തിന്റെ മതേതരത്വസ്വഭാവത്തില്‍ വെള്ളം ചേര്‍ക്കപ്പെടുന്നതില്‍ ആശങ്ക ഉളവാക്കുന്നതാണ് ഈ നടപടിയെന്ന് ജസ്റ്റിസ് കത്തില്‍ പറയുന്നു.

‘മതേതരത്വം മാറ്റിമറിക്കപ്പെടുന്നതില്‍ എന്റെ അഗാധമായ ദുഖവും ആശങ്കയും ഞാന്‍ അറിയിക്കുന്നു. ഇന്ത്യയുടെ മതേതരത്വം ലോകത്തില്‍ തന്നെ അതുല്യമാണ്. ഭരണഘടനയെ പോലും നിര്‍ണയിക്കാന്‍ കഴിവുള്ള, മതേതരത്വത്തെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള ജുഡീഷ്യറി മതേതരത്വത്തിനെതിരെ വിദൂരമായ ഒരു സന്ദേശം പോലും നല്‍കാന്‍ പാടില്ല,’ അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നിലപാട് മതന്യൂനപക്ഷങ്ങളുടെ ആശങ്കയുടെ പ്രകടനമാണെന്ന് മുന്‍ ചീഫ് ജസ്റ്റിസ് വി എന്‍ ഘാരെ അഭിപ്രായപ്പെട്ടു..

You must be logged in to post a comment Login