ദുഖവെള്ളിയാഴ്ചയിലെ സമ്മേളനം ഒഴിവാക്കണമെന്ന് സിബിസിഐ

ദുഖവെള്ളിയാഴ്ചയിലെ സമ്മേളനം ഒഴിവാക്കണമെന്ന് സിബിസിഐ

cbciദുഖവെള്ളിയാഴ്ച ആരംഭിക്കുന്ന ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസുമാര്‍ക്ക് കത്തയച്ചു.

എല്ലാ മതവിഭാഗങ്ങളുടെ തിരുനാളുകളും പാവനമായി കാണണമെന്ന ഭാരതത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസത്തിനാണ് ഈ നീക്കം വഴി ഹാനി സംഭവിച്ചിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന് അയച്ച കത്തില്‍, സിബിസിഐ ചീഫ് സെക്രട്ടറി ഫാ. ചിന്നയ്യന്‍ പറഞ്ഞു. ലോകമെമ്പാടുമുളള ക്രൈസ്തവര്‍ പരിപാനമായി ആചരിക്കുന്ന ദിനമാണ് ദുഖവെള്ളി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login