ദു:ഖവെള്ളി അവധിയാക്കണമെന്ന് കത്തോലിക്കരുടെ അഭ്യര്‍ത്ഥന

ദു:ഖവെള്ളി അവധിയാക്കണമെന്ന് കത്തോലിക്കരുടെ അഭ്യര്‍ത്ഥന

കൊളംബോ: ദു:ഖവെള്ളിയാഴ്ച അവധി നല്കണമെന്ന് ശ്രീലങ്കയിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന കത്തോലിക്കര്‍ പ്രസിഡന്റിനോട് അപേക്ഷിച്ചു. ദു:ഖവെള്ളി പൊതുഅവധിയാണെങ്കിലും പ്രൈവറ്റ് സെക്ടറില്‍ ജോലി ചെയ്യുന്നവര്‍ക്ക് വ്യാപാരസംബന്ധമായ അവധിയില്ലാത്തതിനാല്‍ ആ ദിവസം ഭക്തകൃത്യങ്ങളില്‍ പങ്കെടുക്കാനോ പ്രാര്‍ത്ഥിക്കാനോ സാഹചര്യം ലഭിക്കുന്നില്ല. സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഈ വര്‍ഷം മുതല്‍ ദു:ഖവെള്ളി അവധി ലഭിക്കുമെന്ന പ്രതീക്ഷയിലും അതിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലുമാണ് ഇവിടെയുള്ള കത്തോലിക്കര്‍.

You must be logged in to post a comment Login