ദുരന്തദുഖവുമായി കെനിയന്‍ മെത്രാന്‍മാര്‍ പാപ്പയെ സന്ദര്‍ശിക്കുന്നു

ദുരന്തദുഖവുമായി കെനിയന്‍ മെത്രാന്‍മാര്‍ പാപ്പയെ സന്ദര്‍ശിക്കുന്നു

kenyaകെനിയയില്‍ നിന്നുള്ള മെത്രാന്മാര്‍ ആദ് ലിമിന സന്ദര്‍ശനത്തിനായി ഇന്നലെ റോമിലെത്തി. 13 മുതല്‍ 17 വരെയാണ് സന്ദര്‍ശനം. ഇസ്ലാമിക്ക് തീവ്രവാദികളായ അല്‍ ഷഹാബ് ഗാരിസ്സ യൂണിവേഴ്‌സിറ്റി ആക്രമിച്ചതിനു പിന്നാലെയാണ് മെത്രാന്‍മാര്‍ പാപ്പായെ കാണാന്‍ എത്തിയത്. ആക്രമണത്തില്‍ 148 വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു.

ദുരന്തത്തെ തുടര്‍ന്ന് കെനിയന്‍ കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രഡിഡന്റ് കര്‍ദിനാള്‍ ജോണ്‍ ന്യൂയെക്ക് അയച്ച ടെലിഗ്രാമില്‍ ഗാരിസ്സ സംഭവത്തില്‍ പാപ്പാ അഗാധ ദുഖം രേഖപ്പെടുത്തിയിരുന്നു. തന്റെ പ്രാര്‍ത്ഥനകള്‍ ഉറപ്പു നല്‍കിയ പാപ്പാ ആത്മീയമായി ഉറ്റവരെ നഷ്ടപ്പെട്ടവരോടു ഒന്നു ചേരുന്നു എന്നും എഴുതിയിരുന്നു.

ഇത്തരം ക്രൂരതകള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കരുതെന്ന് പാപ്പാ ഈസ്റ്റര്‍ പിറ്റേന്നുള്ള പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. ഇസ്ലാം മതക്കാരെയും അനിസ്ലാമികളെയും വേര്‍പെടുത്തിയതിനു ശേഷമായിരുന്നു ഗാരിസ്സയിലെ നരഹത്യകള്‍..

You must be logged in to post a comment Login