ദുരന്തഭൂമിയില്‍ ക്രിസ്തു അഭയം!

ദുരന്തഭൂമിയില്‍ ക്രിസ്തു അഭയം!

iraqഇസ്ലാമിക് സ്‌റ്റേറ്റിന്റെ ക്രൂരകൃത്യങ്ങള്‍ തുടരുന്നതിനിടെ ഇറാഖിലെ ഒരു സംഘം സന്യാസികളും വിദ്യാര്‍ത്ഥികളും ഇര്‍ബിനിലുള്ള പുരാതനമായ സന്യാസമഠത്തില്‍ അഭയം കണ്ടെത്തുകയാണ്. വിശുദ്ധ മത്തായിയുടെ നാമത്തിലുള്ള സന്യാസാശ്രമം തങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതത്വം നല്‍കുന്ന സ്ഥലമാണെന്നാണ് ഇവരുടെ സാക്ഷ്യം. ഇറാഖിന്റെ പല ഭാഗങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് തങ്ങളുടെ അധീനതയിലാക്കിയതിനെത്തുടര്‍ന്ന് ഭൂരിഭാഗം ആളുകളും ഇവിടുന്ന് പലായനം ചെയ്യുകയാണുണ്ടായത്. എന്നാല്‍ തങ്ങളുടെ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് ഈ സന്യാസാശ്രമത്തില്‍ കഴിയാനാണ് ഇവരുടെ തീരുമാനം. ‘ഇവിടെ നിന്നാല്‍ ഞങ്ങള്‍ക്ക് യുദ്ധഭൂമിയിലെ പല കാഴ്ചകളും കാണാം. എങ്കിലും ഞങ്ങള്‍ ഭയപ്പെട്ട് ഓടിപ്പോകില്ല’, സന്യാസികളിലൊരാളായ യൂസഫ് ഇബ്രാഹിം പറയുന്നു.

സൈന്യത്തിന്റെ സംരക്ഷണം ലഭിക്കുന്നുണ്ടെങ്കില്‍ കൂടി ഇവിടുത്തെ വാസം തങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതായി ഇവര്‍ പറയുന്നു. ‘അവര്‍ ഇപ്പോള്‍ സുരക്ഷിതമായ കരങ്ങളിലാണ്. അവര്‍ക്കു തുണയായി ദൈവമുണ്ട്’, ഇറാഖിലെ ആര്‍ച്ച്ബിഷപ്പായ മാര്‍ ബാഷാര്‍ വാര്‍ദ പറയുന്നു. റോമില്‍ വെച്ചു നടന്ന പത്രസമ്മേളനത്തില്‍ ഇറാഖിലെ സ്ഥിതിഗതികളെക്കുറിച്ചു സംസാരിച്ചത് അദ്ദേഹമാണ്. ഇസ്ലാമിക് സ്റ്റേറ്റിന് കെട്ടിടങ്ങളും സ്ഥലങ്ങളും മാത്രമേ തകര്‍ക്കാനാകൂ എന്നും ഇതുപോലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login