ദുരിതങ്ങള്ക്കു മുന്നില്‍ ഇറാഖ് സിറിയ വിശ്വാസികള് ഈസ്റ്റര്‍ ആഘോഷിച്ചു

ദുരിതങ്ങള്ക്കു മുന്നില്‍ ഇറാഖ് സിറിയ വിശ്വാസികള് ഈസ്റ്റര്‍ ആഘോഷിച്ചു

Syrian-Orthodox-and-Catho-007ഭീകരയാതനകള്ക്കു നടുവിലും ഇറാഖിലെയും സിറിയയിലെയും വിശ്വാസികള് ഈസ്റ്റര് ആഘോഷിച്ചു. ഐ. എസ് ഭീകരരുടെ ആക്രമണത്തിന് ഇരയായ ഇറാഖിലെ ക്രിസ്ത്യന് വിഭാഗം സെന്റ് ജോസഫ് കത്തീഡ്രല് പള്ളിയില് ഒത്തുകൂടി വിശുദ്ധ കുര്ബാനയില് സംബദ്ധിച്ചു. തങ്ങളുടെ ദുരിതങ്ങള് അവസാനിച്ച് ഭവനങ്ങളിലേക്ക് തിരിച്ചു പോകുവാന് കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് ഇറാഖിലെ ജനത.

സിറിയയില് നടന്നു കൊണ്ടിരിക്കുന്ന ഭീകര പ്രവര്ത്തനങ്ങള്ക്കിടയില് ദമാസ്ക്കസില് ആണ് ക്രിസ്ത്യാനികള് ഈസ്റ്റര് ആഘോഷിച്ചത്.
യുദ്ധം അവസാനിച്ച് എല്ലായിടത്തും സമാധാനം കൈവരട്ടെയെന്ന് രാജ്യത്തിന്റെ പാത്രിയര്ക്കിസ് ഗ്രിഗേറിയസ് മൂന്നാമന്‍ ലെഹ്ഹാം പറഞ്ഞു. യുദ്ധങ്ങളും രക്തചൊരിച്ചിലുകളും അവസാനിപ്പിച്ച് ഉയിര്ത്തെഴുന്നേറ്റ യേശു ക്രിസ്തുവിന്റെ നാമത്തില് നമുക്കെല്ലാവര്ക്കും ഒന്നാകാം എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു..

You must be logged in to post a comment Login