ദേവാലയം ആക്രമിച്ച കേസില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ദേവാലയം ആക്രമിച്ച കേസില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

തുമ്മക്കുരു: തുമ്മക്കുരുവിലെ സിഎസ്‌ഐ ചര്‍ച്ച് ആക്രമിച്ച കേസില്‍ പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ആല്‍വിന്‍ അനൗക്ക് എന്ന പത്തൊന്‍പതുകാരനാണ് പ്രതി. സിഎസ്‌ഐ സഭ നടത്തുന്ന ബിഷപ് സേര്‍ജിയന്‍ കോളജിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആല്‍വിന്‍.

ജൂണ്‍ മാസത്തില്‍ ആല്‍വിന്‍ ഹിന്ദുമതത്തിലെ ഏതാനും ചിലരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു. അവരോടുള്ള പ്രതികാരമായി അവരാണ് ദേവാലയം നശിപ്പിച്ചത് എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്തരമൊരു ആക്രമണം പ്രതി നടത്തിയതെന്ന് പോലീസ് പറഞ്ഞു.

You must be logged in to post a comment Login