ദേവാലയം തീവച്ചു നശിപ്പിക്കാന്‍ ശ്രമം

ദേവാലയം തീവച്ചു നശിപ്പിക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കര്‍ണ്ണാടക സംസ്ഥാനത്തുള്ള ദേവാലയം തീവച്ചു നശിപ്പിക്കാന്‍ ശ്രമം നടന്നു. അജ്ഞാതരായ ചിലര്‍ ദേവാലയവാതിലില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ജൂലൈ 14 ന് രാവിലെയാണ് സംഭവം നടന്നത്.

തീ ആളിപടര്‍ന്ന് ദേവാലയത്തിന് കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും ഗുരുതരമായ അപകടം നടന്നില്ല. പോലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.

ക്രൈസ്തവര്‍ക്ക് നേരെയുള്ള വ്യക്തമായ ആക്രമണമാണ് ഇതെന്ന് ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് പ്രസിഡന്റ് സാജന്‍ കെ ജോര്‍ജ് ആരോപിച്ചു.

You must be logged in to post a comment Login