ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതോടൊപ്പം പാവപ്പെട്ടവര്‍ക്കു ഭവനവും നിര്‍മ്മിച്ചു നല്‍കണം:കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതോടൊപ്പം പാവപ്പെട്ടവര്‍ക്കു ഭവനവും നിര്‍മ്മിച്ചു നല്‍കണം:കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

തൃശൂര്‍: ദേവാലയം പുനര്‍ നിര്‍മ്മിക്കുന്നതു പോലെ സമൂഹത്തില്‍ ഭവനരഹിതര്‍ക്ക് വീടും നിര്‍മ്മിച്ചു നല്‍കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി.

തൃശൂര്‍ അതിരൂപതയുടെ ആസ്ഥാന ദേവാലയം ലൂര്‍ദ് മെട്രോപ്പോലിറ്റന്‍ കത്തീഡ്രലിന്റെ അശീര്‍വദകര്‍മ്മത്തിനു ശേഷം സംസാരിയ്ക്കുകയായിരുന്നു കര്‍ദ്ദിനാള്‍. ദേവാലയം എന്നത് കൂട്ടായ്മയുടെയും മതസൗഹാര്‍ദത്തിന്റെയും പ്രതീകമായി മാറ്റണമെന്നും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു.

നവീകരിച്ച ആനവാതില്‍ തുറന്നതിനു ശേഷമുള്ള തിരുകര്‍മ്മങ്ങള്‍ക്ക ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ദേവാലയ നിര്‍മ്മാണത്തിനു ചെലവായതിന്റെ 25% തുക പാവപ്പെട്ടവരുടെ ഭവന നിര്‍മ്മാണത്തിനായി ഉപയോഗിക്കുമെന്നും ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

You must be logged in to post a comment Login