ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ പൊളിച്ചുമാറ്റി ഷോപ്പിങ്ങ്മാള്‍ പണിയുന്നതിനെതിരെ ഗാസയില്‍ പ്രതിഷേധം

ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ പൊളിച്ചുമാറ്റി ഷോപ്പിങ്ങ്മാള്‍ പണിയുന്നതിനെതിരെ ഗാസയില്‍ പ്രതിഷേധം

ഗാസ: ബൈസൈന്റൈയ്ന്‍ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടു എന്നു കരുതുന്ന ഗാസയിലെ ദേവാലയം പൊളിച്ചുമാറ്റി ഷോപ്പിങ്ങ് മാള്‍ പണിയാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പലസ്തീന്‍ ക്രിസ്ത്യാനികളും പുരാവസ്തു ശാസ്ത്രജ്ഞരും ഈ ചരിത്രസ്മാരകം സംരക്ഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്.

‘ആളുകള്‍ മഹത്തരമെന്നു കരുതുന്ന ഇത്തരം ചരിത്രസ്മാരകങ്ങള്‍ തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. ഇത് മതപരമായ ഒരു വിഷയം മാത്രമായി കാണരുത്. ഇത് ഒരു സാസ്‌കാരിക-ചരിത്ര സ്മാരകമാണ്. ഈ മേഖലയില്‍ സമാധാനം പുലരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം’, ഗാസയിലെ ഒരു യുവകത്തോലിക്കന്‍ പറയുന്നു.

ഷോപ്പിങ്ങ് മാള്‍ പണിയാനായി സ്ഥലം ഒരുക്കുന്നതിനിടെയാണ് തൊഴിലാളികള്‍ ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നും ദേവാലത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും വിവിധ കോണുകളില്‍ നിന്നും ആവശ്യങ്ങളുയരുകയായിരുന്നു. എഡി 5-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടു എന്നു കരുതുന്ന ദേവാലത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടുകിട്ടിയത്.

You must be logged in to post a comment Login