ദേവാലയത്തിന്റെ പ്രസിദ്ധി വര്‍ദ്ധിച്ചത് വനസമ്പത്തിനെ ബാധിക്കുമെന്നാരോപിച്ച് പരിസ്ഥിതിവാദികള്‍

ദേവാലയത്തിന്റെ പ്രസിദ്ധി വര്‍ദ്ധിച്ചത് വനസമ്പത്തിനെ ബാധിക്കുമെന്നാരോപിച്ച് പരിസ്ഥിതിവാദികള്‍

കൊളൊംബോ: ദേവാലയത്തിന്റെ ചരിത്രപരമായ പ്രസിദ്ധി പ്രകൃതിസമ്പത്തിനെ ബാധിക്കുമെന്നാരോപിച്ച് ആശങ്കപൂണ്ട ശ്രീലങ്കന്‍ പരിസ്ഥിതിവാദികള്‍ പരാതിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പയെ സമീപിച്ചു.

വിരളമായിക്കൊണ്ടിരിക്കുന്ന ആനകളെ പാര്‍പ്പിക്കുന്ന വില്‍പ്പട്ട് നാഷണല്‍ പാര്‍ക്കിന് സമീപത്തായി സ്ഥിതി ചെയ്യുന്ന വി. അന്തോണിയുടെ ദേവാലയത്തെ ചൊല്ലിയാണ് പരിസ്ഥിതിവാദികള്‍ പരാതിയുമായി പാപ്പയെ സമീപിച്ചത്.

പ്രസിദ്ധമായ ദേവാലയം തീര്‍ത്ഥാടകരാല്‍ നിറയുകയാണ്. ജൂണ്‍ 13ന് വി. അന്തോണിയുടെ തിരുനാള്‍ ദിനത്തില്‍ 30,000 ആളുകള്‍ ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു. ഇത്തരം അവസ്ഥയില്‍ ചെറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദേവാലയം കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കുന്നതിനായി വിപുലീകരിക്കേണ്ടി വരും. അത് ആനകള്‍ക്ക് മാത്രമായി സ്ഥാപിച്ചിരിക്കുന്ന വനാതിര്‍ത്തിയെ ബാധിക്കും. വൈല്‍ഡ് ലൈഫ് ആന്റ് നേച്ചര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി പ്രസിഡന്റ് റുക്ഷന്‍ ജയവര്‍ദ്ധന്‍ പറഞ്ഞു.

കൊളൊംബോയിലെ പേപ്പല്‍ ന്യൂണ്‍ഷോ വഴിയായാണ് പരിസ്ഥിതിവാദികള്‍ മാര്‍പാപ്പയ്ക്ക് പരാതി നല്‍കിയത്.

You must be logged in to post a comment Login