ദേവാലയത്തില്‍ സാത്താന്റെ വിളയാട്ടം

ദേവാലയത്തില്‍ സാത്താന്റെ വിളയാട്ടം

അമേരിക്കയിലെ ബൗളിങ് ഗ്രീന്‍ സെന്റ് ക്ലമെന്റ് കത്തോലിക്കാ ദേവാലയത്തില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ലോകത്ത് അപൂര്‍വ്വമായി മാത്രം നടക്കുന്ന ചില കാര്യങ്ങളാണ്. വളരെ ഭീകരമായ രംഗങ്ങള്‍ക്കാണ് ഈ ദേവാലയം അടുത്ത ഏതാനും ദിവസങ്ങളായി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

ഇടവകവികാരി ഫാ. ബില്‍ പെക്മാന്‍ ബ്ലോഗിലൂടെയാണ് തന്റെ പള്ളിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ലോകത്തെ അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

കുമ്പസാരക്കൂട്, മാമ്മോദീസാ തൊട്ടി, ഹാനാന്‍വെള്ളത്തൊട്ടി, സക്രാരി, അള്‍ത്താര എന്നിങ്ങനെയുള്ള വിശുദ്ധ സ്ഥലം മുഴുവന്‍ മനുഷ്യവിസര്‍ജ്ജം പൂശിയിരിക്കുന്നു. കുര്‍ബാനയ്ക്കുള്ള പുസ്തകം നശിപ്പിച്ചിരിക്കുന്നു. തിരുവസ്ത്രങ്ങളെ വീഞ്ഞില്‍ മുക്കിയെടുത്തിരിക്കുന്നു…

ഇത് സ്വഭാവികബുദ്ധിയുള്ള ഒരാളുടെ പ്രവൃത്തിയായി ആരും കണക്കിലെടുക്കുന്നില്ല.

ഇത്തരം കാര്യങ്ങളില്‍ ഞാന്‍ ഞെട്ടുന്നില്ല.

ഒരു പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍ വികാരി ഫാ. പെക്മാന്‍ വ്യക്തമാക്കുന്നു. എന്റെ ഇടവകയോടും എന്നോടുമുള്ള സാത്താന്റെ വിദ്വേഷമാണിതിന് പിന്നില്‍. സാത്താനെതിരെയുള്ള പോരാട്ടത്തിലാണ് ഞങ്ങള്‍. ഇതുകണ്ടൊന്നും പിന്നോട്ടു പോകാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. ഞങ്ങള്‍ മുന്നോട്ടുപോകുക തന്നെ ചെയ്യും. അച്ചന്‍ പറയുന്നു.

പ്രെഗ്നനന്‍സി ക്രൈസിസ് സെന്റര്‍ നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്നത് ഇദ്ദേഹത്തിന്റെ ഇടവകയിലാണ്. അബോര്‍ഷന്‍ സാത്താന്റെ പ്രവൃത്തിയാണ്. ഇതിനെതിരെ പരസ്യമായി തന്നെ ഞങ്ങള്‍ രംഗത്തുണ്ട്. അബോര്‍ഷന്‍ ഒരു മാരക പാപമാണെന്ന് ഞാന്‍ പ്രസംഗിക്കാറുണ്ട്. സാത്താന്‍ വാസ്തവമാണെന്നും. ഇതിനുള്ള പ്രതികാരമായാണ് സാത്താന്‍ ഇവയെല്ലാം ചെയ്യുന്നതെന്നാണ് അച്ചന്‍ വിശ്വസിക്കുന്നത്.

സംഭവത്തെകുറിച്ച അന്വേഷിച്ച പോലീസ് ഒരു സ്ത്രീയെ പിടികൂടിയിട്ടുണ്ട്. താന്‍ ഇടവകാംഗവും അതേസമയം വീക്കാ പ്രാക്ടീസണറാണെന്നും അവര്‍ ഏറ്റുപറഞ്ഞിട്ടുണ്ട്. ആഭിചാരക്രിയയാണ് വീക്ക.

തനിക്ക് ദൈവത്തോട് വെറുപ്പ് തോന്നുന്നുവെന്നും തന്റെ ജീവിതം നശിപ്പിച്ച്ത് ദൈവമാണെന്നും ദൈവത്തോട് പ്രതികാരം താന്‍ ചെയ്യുകയാണെന്നുമാണ് സ്ത്രീ പോലീസിനോട് പറഞ്ഞത്. വീക്കാപ്രാക്ടീസണറാണ് ആ സ്ത്രീയെന്നത് വികാരിയച്ചനും സമ്മതിക്കുന്നു. അത്തരക്കാര്‍ ആഭിചാരക്രിയകള്‍ ചെയ്യുന്നവരാണ്.

പക്ഷേ ഇതൊന്നും തന്നെയും ഇടവകക്കാരെയും ഭയപ്പെടുത്തുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. ആരാണ് ഒടുവില്‍ ജയിക്കുക എന്ന് എനിക്കറിയാം. ഇപ്പോഴും പള്ളി അടയ്ക്കാറില്ല. ദശാബ്ദങ്ങളായി പള്ളിയിലെ രീതിയാണിത്. ഞങ്ങള്‍ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന ആരംഭിച്ചിട്ടുണ്ട്. എല്ലാ ദിവ്യബലിയുടെയും അവസാനം ആ പ്രാര്‍ത്ഥന ചൊല്ലാറുണ്ട്. ദൈവം ഞങ്ങളെ രക്ഷിക്കും. സാത്താന് ഞങ്ങളെ പേടിപ്പിക്കാനേ കഴിയൂ, ആക്രമിക്കാന്‍ കഴിയില്ല.

ഈ പ്രത്യേക സാഹചര്യത്തില്‍ പള്ളിക്കുള്ളില്‍ ഇപ്പോള്‍ ആരാധനകള്‍ നടക്കുന്നില്ല. മെത്രാന്‍ ഇവിടെ വന്ന് ശുദ്ധീകരണപ്രക്രിയ നടത്തിയതിന് ശേഷം മാത്രമേ സാധാരണപോലെയുള്ള തിരുക്കര്‍മ്മങ്ങള്‍ ഇവിടെ നടക്കുകയുള്ളൂ.

വളരെ ശക്തിയുള്ള പ്രാര്‍ത്ഥനയാണ് പ്യൂരിഫിക്കേഷന്‍ പ്രെയര്‍. സ്ത്രീയെ സഭയുമായി വീണ്ടും ബന്ധിപ്പിക്കുന്നത് വളരെ നീണ്ട പ്രോസസിംങ് ആവശ്യമുള്ള പ്രക്രിയയാണെന്നും അച്ചന്‍ പറഞ്ഞു. സക്രാരി നശിപ്പിക്കുന്നത് വളരെ ഗുരുതരമായ പാപമാണ്. അത്തരക്കാരുമായുള്ള അനുരഞ്‌നത്തിന് പരിശുദ്ധ സിംഹാസനത്തില്‍ നിന്നുള്ള അനുവാദം ആവശ്യമാണ്. അച്ചന്‍ അറിയിച്ചു.

ബി

You must be logged in to post a comment Login