ദേവാലയനിര്‍മ്മാണത്തിന്റെ പുതിയ നിയമം; കോപ്റ്റിക് കത്തോലിക്കാസഭ സ്വാഗതം ചെയ്തു

ദേവാലയനിര്‍മ്മാണത്തിന്റെ പുതിയ നിയമം; കോപ്റ്റിക് കത്തോലിക്കാസഭ സ്വാഗതം ചെയ്തു

ഈജിപ്ത്: ക്രൈസ്തവദേവാലയങ്ങളും ആരാധനാലയങ്ങളും പണികഴിപ്പിക്കുകയും പുതുക്കിപണിയുകയും ചെയ്യുന്നതിന് ഈജിപ്തിലെ ഗവണ്‍മെന്റ് പുറപ്പെടുവിച്ച പുതിയ നിയമം കോപ്റ്റിക് കത്തോലിക്കാ സഭ സ്വാഗതം ചെയ്തു.

മുസ്ലീങ്ങള്‍ക്ക് പ്രാതിനിധ്യം കൂടുതലുള്ള ഈ രാജ്യത്ത് നടപ്പിലാക്കിയ പുതിയ നിയമം നീതിപൂര്‍വ്വകമായ തീരുമാനമായിട്ടാണ് സഭ വിലയിരുത്തിയത്. ആര്‍ട്ടിക്കള്‍ പത്ത് അടിസ്ഥാനമാക്കിയാണ് ഈജിപ്തന്‍ പാര്‍ലമെന്റ് ഈ നിയമം പാസാക്കിയത്.

പഴയ നിയമനുസരിച്ച് പള്ളി പണിയാന്‍ പ്രസിഡന്റ് ഒപ്പുവയ്ക്കണമായിരുന്നു. 21 വര്‍ഷമായി പള്ളി പണിയാന്‍ അനുവാദം കാത്തിരിക്കുന്ന വൈദികരും ഇവിടെയുണ്ട്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് ദേവാലയനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈജിപ്തിലെ പതിനാല് രൂപതകളിലായി രണ്ടു ലക്ഷത്തോളം വിശ്വാസികള്‍ കത്തോലിക്കാസഭയ്ക്കുണ്ട്.

You must be logged in to post a comment Login