ദേവാലയ ആക്രമണം; ധര്‍ണ്ണയും നിരാഹാരസമരവും

ദേവാലയ ആക്രമണം; ധര്‍ണ്ണയും നിരാഹാരസമരവും

ബെംഗളൂര്; ജൂലൈ പതിനഞ്ചിന് ടോംലിസന്‍ ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് മതനേതാക്കളും വിശ്വാസികളും ടൗണ്‍ഹാള്‍ സര്‍ക്കിളില്‍ ധര്‍ണ്ണയും നിരാഹാരസമരവും നടത്തി.  ആയിരങ്ങള്‍ പങ്കെടുത്തു. സമാധാനപരവും നിശ്ശബ്ദവുമായിരുന്നു സമരരീതികള്‍.

ബിഷപ് സെര്‍ജന്റ് സ്‌കൂളില്‍ നിന്ന് ടോംലിസന്‍ ദേവാലയത്തിലേക്കായിരുന്നു സമരം നടത്തിയത്. ദേവാലയത്തിന് നേരെ പെട്രോള്‍ ബോംബ് ആക്രമണമാണ് ഉണ്ടായത്.

കഴിഞ്ഞ ഇരുനൂറ് വര്‍ഷത്തിനിടയില്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ല.സൗത്ത് ഇന്ത്യ സെന്‍ട്രല്‍ സോണിന്റെ തലവന്‍ പറഞ്ഞു.

സിഎസ്‌ഐയുടെ കീഴില്‍ വരുന്ന എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അന്നേദിവസം അടച്ചിട്ടു.

You must be logged in to post a comment Login