ദേവാലയ കാവല്‍ക്കാരനെ കുത്തിപരിക്കേല്‍പ്പിച്ച ആക്രമിക്കു വെടിയേറ്റു

ദേവാലയ കാവല്‍ക്കാരനെ കുത്തിപരിക്കേല്‍പ്പിച്ച ആക്രമിക്കു വെടിയേറ്റു

കെയ്‌റോ: കോപ്റ്റിക് ദേവാലയത്തിലെ കാവല്‍ക്കാരനെ കുത്തിപ്പരുക്കേല്‍പ്പിച്ച് കത്തിയുമായി ദേവാലയ പരിസരത്ത് സംഘര്‍ഷം സൃഷ്ടിച്ച ആക്രമിയെ
വെടിവച്ചു കൊലപ്പെടുത്തിയെന്ന് ഈജിപ്ത്തിലെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കെയ്‌റോയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിപ്രദേശത്ത് സ്ഥിതിചെയ്യുന്ന വെര്‍ജിന്‍ മേരി ദൈവാലയത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് മിഡില്‍ ഈസ്റ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അക്രമി ആരാണെന്നോ ഉദ്ദേശ്യമെന്തായിരുന്നുവെന്നോ വ്യക്തമല്ല.
ഇതിനായി അന്വേഷണം നടക്കുകയാണ്. ദേവാലയത്തിലെ തന്നെ മറ്റു
കാവല്‍ക്കാരാണ് അക്രമിയുടെ നേര്‍ക്ക് നിറയൊഴിച്ചത്.

You must be logged in to post a comment Login