ദേശഭക്തി ദേശീയഗാനമത്സരങ്ങള്‍ നടത്തി

ദേശഭക്തി ദേശീയഗാനമത്സരങ്ങള്‍ നടത്തി

IMG_9668കൊച്ചി : ലോകത്തിന്റെ മുന്നില്‍ തലകുനിക്കാതെ നില്‍ക്കുവാന്‍ തക്ക ശക്തിയാര്‍ജ്ജിച്ച് 68-ാം സ്വാതന്ത്ര്യദിനാഘോഷം നടത്തുവാന്‍ ഭാരതത്തിന് സാധിച്ചുവെന്ന് സിറിയക് ഏലിയാസ് വോളന്ററി അസോസിയേഷന്‍ സെക്രട്ടറി ഫാ. ജിന്‍സ് പടിഞ്ഞാറയില്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ദേശഭക്തി ദേശീയഗാനമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ. അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് എല്‍.പി., യു.പി., എച്ച്.എസ്., ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി ദേശീയഗാന, ദേശഭക്തിഗാന മത്സരങ്ങള്‍ നടത്തി. സെന്റ് ഡൊമനിക സ്‌ക്കൂള്‍, സെന്റ് തെരേസാസ് സ്‌ക്കൂള്‍, സെന്റ് തോമസ് പെരുമാനൂര്‍, സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ എന്നിവ ദേശീയഗാനത്തിനും ദേശഭക്തിഗാനമത്സരത്തിനും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെന്റ് ജോസഫ്‌സ് ആശ്രമം സുപ്പീരിയര്‍ ഫാ. ജോസ് തച്ചില്‍ സി.എം.ഐ., സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മങ്ങഴ., ഗായകന്‍ ഗാഗുല്‍ ജോസഫ് , ജോളി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ.
ഡയറക്ടര്‍

You must be logged in to post a comment Login