ദേശീയപതാകയില്‍ നിന്നും കുരിശ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്വിറ്റ്‌സര്‍ലണ്ടില്‍ പ്രതിഷേധം

ദേശീയപതാകയില്‍ നിന്നും കുരിശ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്വിറ്റ്‌സര്‍ലണ്ടില്‍ പ്രതിഷേധം

സ്വിറ്റ്‌സര്‍ലണ്ട്: ദേശീയപതാകയിലുള്ള വെള്ളനിറത്തിലുള്ള കുരിശ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്വിറ്റ്‌സര്‍ലണ്ടില്‍ വന്‍പ്രതിഷേധം. ക്രൈസ്തവരുടെ അടയാളമായ കുരിശ് മാത്രം ദേശീയപതാകയില്‍ ഇടം നേടുന്നത് രാജ്യത്തിന്റെ മതേതര, ബഹുസ്വര നിലപാടുകള്‍ക്ക് വിരുദ്ധമാണ് എന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

ദേശീയപതാകയില്‍ നിന്നും കുരിശ് നീക്കം ചെയ്യണമെന്ന ആവശ്യമുന്നയിച്ച് മുസ്ലീം സംഘടനയായ ‘സെക്കന്‍ഡ്‌സ്’ രാജ്യവ്യാപകമായി പ്രചാരണപരിപാടികള്‍ ആരംഭിച്ചു. രാജ്യത്തിന് പുതിയ ദേശീയപതാക ആവശ്യമാണെന്നാണ് ഇവരുടെ വാദം. ഇത് സര്‍ക്കാരിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പുതിയ ദേശീയ പതാക എന്ന ആവശ്യം സ്വീകാര്യമല്ലെന്ന് സ്വിറ്റ്‌സര്‍ലണ്ടിലെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ പറഞ്ഞു.

You must be logged in to post a comment Login