ദേശീയ കത്തോലിക്കാ യുവജന കണ്‍വന്‍ഷന്‍ 2017 ജനുവരി 14 മുതല്‍

ദേശീയ കത്തോലിക്കാ യുവജന കണ്‍വന്‍ഷന്‍ 2017 ജനുവരി 14 മുതല്‍

മംഗലാപുരം: ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ പത്താമത് ദേശീയ യുവജന കണ്‍വന്‍ഷന്‍ 2017 ജനുവരി 14 മുതല്‍ 22 വരെ നടക്കും. മംഗലാപുരം സെന്റ് ജോസഫ് കോളജായിരിക്കും വേദി. ഇന്ത്യയിലെ 171 രൂപതകളില്‍ നിന്നുള്ള യുവജനപ്രതിനിധികള്‍ പങ്കെടുക്കും. യുവജനങ്ങള്‍ നേരിടുന്ന സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍, സമൂഹത്തിലെവിവിധ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് ക്ലാസുകളും ചര്‍ച്ചകളും സെമിനാറുകളും നടക്കും.

കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനവും ആലോചനായോഗവും എറണാകുളം പിഒസിയില്‍ നടന്നു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ വര്‍ഗീസ് വള്ളിക്കാട്ട് ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചു. സിജോ അമ്പാട്ട്, ഫാ.ദീപക് തോമസ്, ഫാ. മാരി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login