ദൈവം എല്ലാവരുടെ കൂടെയും സഞ്ചരിക്കുന്നു

ദൈവം എല്ലാവരുടെ കൂടെയും സഞ്ചരിക്കുന്നു

pope franncis logoവത്തിക്കാന്‍ സിറ്റി: ദൈവം തീരെ ചെറിയ കാര്യങ്ങളില്‍ പോലും നമ്മെ ആശ്വസിപ്പിക്കുകയും പാപിയെന്നോ പുണ്യവാനെന്നോ ഭേദമില്ലാതെ കൂടെ സഞ്ചരിക്കുകയും ചെയ്യുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്താമാര്‍ത്തായിലെ ദിവ്യബലിക്കിടെ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
എല്ലാ ക്രൈസ്തവരും എങ്ങനെയാണ് ലാളിത്യത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കുഞ്ഞുങ്ങളെ പോലെ ആവുക എന്നതാണ് മുഖ്യം. ദൈവരാജ്യത്തിലേക്ക് പ്രവേശിക്കാനുള്ള യോഗ്യതയും അതാണ്. ദൈവം ഉന്നതനും എല്ലാറ്റിനെയും കാള്‍ ശക്തനുമാണ്. മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ അവിടുന്ന് നമ്മെ പ്രബോധിപ്പിക്കുന്നു. ഏറ്റവും ചെറിയ കാര്യങ്ങളിലൂടെ പോലും സമാധാനവും അനുരഞ്ജനവും അവിടുന്ന് നല്കുന്നു.
ചെറിയ കാര്യങ്ങളിലാണ് നമ്മുടെ കര്‍ത്താവ് എന്ന് ഓര്‍മ്മിക്കുക. തീരെ നിസ്സാരമായ ഒരു അപ്പത്തില്‍.. ഒരു തുള്ളി വീഞ്ഞില്‍….ഇത്തരം ചെറിയ കാര്യങ്ങളില്‍… എന്നാല്‍ എല്ലാം ഈ ചെറിയ കാര്യങ്ങളില്‍ അടങ്ങിയിരിക്കുന്നു. അവിടെയാണ് ദൈവത്തിന്റെ സ്വപ്നം, അവിടെയാണ് ദൈവത്തിന്റെ സ്‌നേഹം, അവിടുത്തെ സമാധാനം. മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login