ദൈവം ക്ഷമിക്കുകയില്ലാത്ത ഒരേ ഒരു പാപം ഏതാണ്?

ദൈവം ക്ഷമിക്കുകയില്ലാത്ത ഒരേ ഒരു പാപം ഏതാണ്?

ദൈവത്തിന്റെ കരുണയക്ക് പരിധിയില്ല എന്നത് സഭ സ്ഫടികസമാനമായി പ്രബോധനം നല്കുന്ന ഒരു കാര്യമാണ്. കാരണം ക്രിസ്തു എല്ലാവരുടെയും പാപങ്ങള്‍ക്ക് വേണ്ടി കുരിശില്‍ മരിച്ചവനാണ്. ഒരുവന്‍ സ്വന്തം പാപങ്ങളെയോര്‍ത്ത് ആത്മാര്‍ത്ഥമായി മനസ്തപിക്കുകയാണെങ്കില്‍ അവന്‍ ക്രിസ്തു തീര്‍ച്ചയായും പുതിയൊരു ജീവിതം നല്കുകയും അവന്റെ പാപങ്ങള്‍ മോചിക്കുകയും ചെയ്യും.

ഇങ്ങനെയെല്ലാം ആണെങ്കിലും ദൈവം ക്ഷമിക്കാത്ത ഒരു പാപമുണ്ട്. അതേതാണ് ആ പാപം?

വിശുദ്ധ ഗ്രന്ഥം കൃതമായി അത് പറയുന്നുണ്ട്.

സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവര്‍ പറയുന്ന ദൂഷണങ്ങളും ക്ഷമിക്കപ്പെടും. എന്നാല്‍ പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന് ഒരു കാലത്തും പാപത്തില്‍ നിന്ന് മോചനമില്ല. അവന്‍ നിത്യപാപത്തിന് ഉത്തരവാദിയാകും.

( മാര്‍ക്കോ 3:29)

ബി

You must be logged in to post a comment Login