ദൈവം നിങ്ങളെ തൊടാനനുവദിക്കുക: ബിഷപ്പ് മസ്‌കസ്

പോളണ്ട്:നമ്മെ തൊടാന്‍ ദൈവത്തിന് അനുവാദം കൊടുക്കണമെന്നും അതു വഴി ദൈവത്തിന് നമ്മില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും ആഗോള യുവജന സമ്മേളനത്തിന്റെ കോര്‍ഡിനേറ്റര്‍ ബിഷപ്പ് ഡൊമൈന്‍ മസ്‌കസ്. ദൈവത്തിന്റെ കരുണയും സ്‌നേഹവും സ്വജീവിതത്തില്‍ അനുഭവവേദ്യമാകണമെന്നും അതു നമ്മെ രൂപാന്തരപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവജനങ്ങള്‍ക്കായി തയ്യാറാക്കിയ സന്ദേശത്തിലാണ് ബിഷപ്പ് മസ്‌കസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജന്മനാടായ പോളണ്ടിലെ ക്രാക്കോവിലാണ് ഇത്തവണവണത്തെ ആഗോള യുവജനസമ്മേളനം നടക്കുന്നത്. ജൂലൈ 26 മുതല്‍ 31 വരെയാണ് സമ്മേളനം. ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മാര്‍പാപ്പ തങ്ങള്‍ക്കായി കരുതിവെച്ചിരിക്കുന്ന അപ്രതീക്ഷിത സമ്മാനം സ്വീകരിക്കാനുള്ള ഒരുക്കത്തോടെ യുവജനങ്ങള്‍ ഇവിടേക്കു കടന്നുവരണമെന്നും ബിഷപ്പ് മസ്‌കസ് കൂട്ടിച്ചേര്‍ത്തു. ഇത്രയധികം യുവജനങ്ങളെ ഒന്നിച്ചുകാണുന്നതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.

You must be logged in to post a comment Login