ദൈവം നിന്നെ സ്‌നേഹിക്കുന്നു എന്ന് വീണ്ടും ഓര്‍മ്മപ്പെടുത്താന്‍ ചില തിരുവചനങ്ങള്‍

ദൈവം നിന്നെ സ്‌നേഹിക്കുന്നു എന്ന് വീണ്ടും ഓര്‍മ്മപ്പെടുത്താന്‍ ചില തിരുവചനങ്ങള്‍

ദൈവം സ്‌നേഹമാണ്. ദൈവം എല്ലാവരെയും സ്‌നേഹിക്കുന്നുമുണ്ട്. എങ്കിലും ചില പ്രതികൂലങ്ങള്‍ക്ക് മുമ്പില്‍ നാം ചിലപ്പോഴെങ്കിലും പകച്ചുപോയിട്ടുണ്ട് ദൈവം നമ്മെ സ്‌നേഹിക്കുന്നില്ലേ എന്ന്..ഇതാ അത്തരം നിമിഷങ്ങളില്‍ ധ്യാനിക്കാന്‍ ഈ തിരുവചനങ്ങള്‍ നമ്മെ സഹായിക്കും.
നീതിമാനു വേണ്ടി പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരു പക്ഷേ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാന്‍ വല്ലവരും തുനിഞ്ഞെന്നുവരാം. എന്നാല്‍, നാം പാപികളായിരിക്കെ ക്രിസ്തു നമുക്ക് വേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു. (റോമ 5.:8)

ദൈവത്തിന് നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.
( 1 യോഹ 4,16)
എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.( യോഹ 3:16)

ദൈവമേ അങ്ങയുടെ കാരുണ്യം എത്ര അമൂല്യം. മനുഷ്യമക്കള്‍ അങ്ങയുടെ ചിറകുകളുടെ തണലില്‍ അഭയം തേടുന്നു.( സങ്കീ 36;7)
സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന് നന്ദിപറയുവിന്‍. അവിടുത്തെ കാരുണ്യംഅനന്തമാണ്.( സങ്കീര്‍ത്തനം 136.26)

എന്തെന്നാല്‍ മരണത്തിനോ ജീവനോ ദൂതന്മാര്‍ക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുളളവയ്‌ക്കോ വരാനിരിക്കുന്നവയക്കോ ശക്തികള്‍ക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍ നിന്ന് നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.
(റോമ 38,39)
ബി

You must be logged in to post a comment Login