ദൈവകരുണ അനുഭവിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കുമ്പസാരമെന്ന് പാപ്പ

ദൈവകരുണ അനുഭവിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കുമ്പസാരമെന്ന് പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവകരുണയെ അഭിമുഖീകരിക്കുന്നതിനായുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് കുമ്പസാരമെന്ന കൂദാശ. ഗുബിയില്‍ വച്ച് നടക്കുവാന്‍ പോകുന്ന ഇറ്റലിയുടെ ദേശീയ ആരാധനക്രമ ആഴ്ചയോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ അയച്ച സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

കുമ്പസാരമെന്ന കൂദാശയിലൂടെ ഒരുവന്‍ ദൈവകരുണയിലേക്ക്  എത്തിച്ചേരുന്നു. ഇതിലൂടെ പുതിയ സ്ത്രീയും പുരുഷനുമായി അവര്‍ മാറുകയും അനുരജ്ഞനത്തിലൂടെ സുവിശേഷം മറ്റുള്ളവരിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു.

ലിറ്റര്‍ജി അസ് എ പ്ലേയ്‌സ് ഓഫ് മേഴ്‌സി എന്നത് ആരാധക്രമ ആഴ്ചയുടെ പ്രധാന ആശയമായി തിരഞ്ഞെടുത്തതിനെ പാപ്പ അഭിനന്ദിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെട്രോ പരോളിന്‍ ഒപ്പുവച്ച സന്ദേശം ഓഗസ്റ്റ് 22ന് ഇറ്റലിയുടെ സെന്റര്‍ ഫോര്‍ ലിറ്റര്‍ജി പ്രസിഡന്റായ ബിഷപ്പ് ക്ലോഡിയോ മനിയാഗോയ്ക്ക് കൈമാറി.

You must be logged in to post a comment Login