ദൈവകാരുണ്യം ദുരിതങ്ങള്‍ക്കും മീതെയാണെന്ന് പാപ്പാ

ലോകത്തില്‍ ഇന്നു കാണുന്ന ദുരിതങ്ങള്‍ ദൈവത്തിന്റെ കരുണയുടെ മുമ്പില്‍ അശക്തങ്ങളാണെന്ന് ഫ്രാന്‍സിസ് പാപ്പാ. പുതുവത്സര ദിവ്യബലിയുടെ ആരംഭത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പാ.

ചരിത്രത്തിലേക്ക് ദൈവം പ്രവേശിച്ചപ്പോള്‍ മനുഷ്യത്വത്തിന്റെ ഒരു പുതുയുഗമാണ് പിറന്നു വീണത്. ദൈവപുത്രന്റെ ജനനം ആദിയിലേ ഉണ്ടായിരുന്ന വാഗ്ദാനത്തിന്റെ നിറവേറലായിരുന്നു. ദൈവമാതാവിന്റെ തിരുനാള്‍ദിനം കൂടിയായിരുന്ന ജനുവരി ഒന്നിന് പാപ്പാ വിശദീകരിച്ചു.

എന്നാല്‍ ദൈവം ഭൂമിയില്‍ വന്നിട്ടും നിഷ്‌കളങ്കര്‍ക്കും ദുര്‍ബലര്‍ക്കുമെതിരായ അക്രമവും അനീതിയും നടമാടുന്നു എന്നൊരു ചോദ്യം ഉയരുക സ്വാഭാവികമാണ്. ഈ ദുരിതങ്ങളെല്ലാം ദൈവത്തിന്റെ അനന്ത കാരുണ്യത്തിനു മുമ്പില്‍ ശക്തിഹീനങ്ങളാണ്.

ക്രിസ്തുവിലൂടെ നമുക്കു ലഭിച്ചിരിക്കുന്ന കൃപ രക്ഷയുടെ പ്രത്യാശ പൂര്‍ണമാക്കുന്നു. സാഹോദര്യഅരൂപി നിറഞ്ഞ ഒരു ലോകം സൃഷ്ടിക്കാന്‍ നമുക്ക് ശക്തി നല്‍കുന്നു, പാപ്പാ പറഞ്ഞു.

You must be logged in to post a comment Login