ദൈവജനത്തെ കര്‍മ്മനിരതരാക്കാന്‍ വൈദികര്‍ക്ക് കഴിയുന്നു. മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ

ദൈവജനത്തെ കര്‍മ്മനിരതരാക്കാന്‍ വൈദികര്‍ക്ക് കഴിയുന്നു. മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ

cleemis1കോട്ടയം: ദൈവജനത്തെ കര്‍മ്മനിരതരും വിശ്വാസചൈതന്യത്തിന്റെ നിറവിലും നയിക്കുന്നതിന് വൈദികരുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ. കോട്ടയം അതിരൂപത വൈദികരുടെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോതനല്ലൂര്‍ തൂവാനിസാ ധ്യാനകേന്ദ്രത്തില്‍ വച്ചായിരുന്നു സമ്മേളനം.ക്‌നാനായ സമുദായത്തിന്റെ സാക്ഷ്യപ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ളതാണെന്നും അവ ശ്രദ്ധേയമാണെന്നും കര്‍ദിനാള്‍ പറഞ്ഞു. അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പങ്കെടുത്തു.

You must be logged in to post a comment Login