ദൈവത്തിന്റെ ക്ഷമയ്ക്കു വേണ്ടി പ്രാര്‍ത്ഥന ചോദിച്ച് നാസി തടങ്കല്‍പ്പാളയത്തില്‍ പാപ്പ

ദൈവത്തിന്റെ ക്ഷമയ്ക്കു വേണ്ടി പ്രാര്‍ത്ഥന ചോദിച്ച് നാസി തടങ്കല്‍പ്പാളയത്തില്‍ പാപ്പ

ക്രാക്കോവ്: മില്യന്‍ കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം ഫ്രാന്‍സിസ് മാര്‍പാപ്പ എത്തി. പ്രഭാഷണമോ സന്ദേശമോ ഒന്നും അദ്ദേഹം നല്കിയില്ല. മറിച്ച് നിശ്ശബ്ദതയില്‍ പ്രാര്‍ത്ഥിച്ചു.പിന്നെ ഗസ്റ്റ് ബുക്കില്‍ രണ്ടു വാക്കുകള്‍ എഴുതി. കരുണയെന്നും ക്ഷമയെന്നും. ദൈവകരുണയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന.

ദൈവമേ ഈ ക്രൂരതയ്ക്ക് നീ മാപ്പുനല്കണേ. വിശുദ്ധ മാക്‌സ്മില്യന്‍ കോള്‍ബെയുടെ ഇരുണ്ടമുറിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഓര്‍മ്മപ്പുസ്തകത്തില്‍ പാപ്പ എഴുതി.

You must be logged in to post a comment Login