‘ദൈവത്തിന്റെ മുഖം സ്‌നേഹവും കരങ്ങള്‍ കാരുണ്യവുമാണ്’

‘ദൈവത്തിന്റെ മുഖം സ്‌നേഹവും കരങ്ങള്‍ കാരുണ്യവുമാണ്’

ആലപ്പുഴ: ദൈവത്തിന്റെ മുഖം സ്‌നേഹവും കരങ്ങള്‍ കാരുണ്യവുമാണെന്നും ഈ സത്യം നാം ഉറക്കെ പ്രഘോഷിക്കണമെന്നും ആലപ്പുഴ രൂപതാദ്ധ്യക്ഷന്‍ റവ.ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍. സംഘര്‍ഷഭരിതവും പ്രശ്‌നകലുഷിതവുമായ ഈ ലോകത്ത് ഈശ്വരവിശ്വാസികള്‍ കണ്ണടച്ച്, കയ്യും കെട്ടി, മൗനം പാലിക്കാതെ മനുഷ്യസ്‌നേഹത്തിന്റെ വക്താക്കളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരള കാരുണ്യ സന്ദേശ തീര്‍ത്ഥയാത്രക്ക് ആലപ്പുഴയില്‍ നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കാരുണ്യ സന്ദേശ തീര്‍ത്ഥയാത്രയുടെ ഭാഗമായി പ്രവര്‍ത്തകര്‍ ആലപ്പുഴ ജില്ലയിലെ ഇരുപതോളം ജീവകാരുണ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും തെരുവില്‍ കണ്ടെത്തിയ അഗതികളെ സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കുകയും ചെയ്തു.

കെസിബിസി പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാദര്‍ പോള്‍ മാടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഫാദര്‍ ബെര്‍ലി വേലിയകം, ഫാദര്‍ റെന്‍സണ്‍ പൊള്ളയില്‍, ഫാദര്‍ ജോസ് തടത്തില്‍, ഫാദര്‍ ജോബിന്‍ ജോസഫ് പനക്കല്‍, കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍, ആലപ്പുഴ ജില്ലാ ജയില്‍ സൂപ്രണ്ട് ആര്‍ രാജന്‍, ബിന്ദു തോമസ്, ഉമ്മച്ചന്‍ ചക്കുപുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login