ദൈവത്തിന്റെ സാന്നിധ്യം വ്യക്തമാക്കുന്നതിന് തെളിവുമായി ശാസ്ത്രഞ്ജന്‍

ദൈവത്തിന്റെ സാന്നിധ്യം വ്യക്തമാക്കുന്നതിന് തെളിവുമായി ശാസ്ത്രഞ്ജന്‍

ദൈവത്തിന്റെ സാന്നിധ്യമറിയിച്ചു കൊണ്ടുള്ള ശാസ്ത്രീയ തെളിവുകളുമായി ലോകപ്രശക്ത ശാസ്ത്രഞ്ജന്‍ രംഗത്ത്.

ജിയോഫിലോസഫിക്കല്‍ അസോസിയേഷന്‍ ഓഫ് ആന്ത്രോപോളജിക്കല്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ വാക്കുകള്‍ പ്രകാരം മിക്കിയോ കക്കൂ എന്ന ശാസ്ത്രഞ്ജന്‍ തന്റെ കണ്ടുപിടുത്തങ്ങള്‍ക്കൊടുവില്‍ ഒരു അദൃശ്യ ശക്തിയുടെ സാന്നിധ്യമുള്ളതായി സമ്മതിക്കുന്നു. തന്റെ എല്ലാ പരീക്ഷണങ്ങലള്‍ക്കുമൊടുവില്‍ നാം താമസിക്കുന്നതൊരു ബുദ്ധിവൈഭവം തീര്‍ത്ത ലോകത്തിലാണെന്ന് കണ്ടെത്തിയതായി ശാസ്ത്രഞ്ജന്‍ പറഞ്ഞു.

“എന്നെ സംബന്ധിച്ചിടത്തോളം നമ്മുടെ നിലനില്‍പ്പ് ആകസ്മികമല്ല. മറിച്ച്, ബുദ്ധിമാനായ വ്യക്തിയുടെ വ്യക്തമായ പദ്ധതി പ്രകാരമുള്ള നിയമങ്ങളിലൂടെയാണ്”, കക്കു പറഞ്ഞു.

ഫിസിക്‌സിന്റെയും കണക്കിന്റെയും, പിന്നെ തന്റെ തന്നെ കണ്ടുപിടുത്തമായ സ്ട്രിങ്ങ് തിയറിയുടെ സഹായത്തോടുകൂടിയും ശാസ്ത്രം എങ്ങനെയാണ് ദൈവത്തിന്റെ സാന്നിധ്യത്തെ കണ്ടെത്തിയതെന്നൊരു വീഡിയോയിലൂടെ ഇയാള്‍ വ്യക്തമാക്കുന്നുണ്ട്.

You must be logged in to post a comment Login