‘ദൈവത്തില്‍ നിന്നും അകന്നവര്‍ ജീവിക്കുന്നത് അനാഥരെ പോലെ;’പാപ്പാ

‘ദൈവത്തില്‍ നിന്നും അകന്നവര്‍ ജീവിക്കുന്നത് അനാഥരെ പോലെ;’പാപ്പാ

പിതാവുമായി ബന്ധമില്ലാതെ ജീവിക്കുന്നവര്‍ അനാഥരെ പോലയാണ് ജീവിക്കുതെന്ന് ഫ്രാന്‍സിസ് പാപ്പാ. സാന്താ മര്‍ത്തായില്‍ പുലരിപ്രഭാഷണം നടത്തുകയായിരുന്നു, പാപ്പാ.

‘തന്റെ ശിഷ്യന്മാരാകാന്‍ യേശു നമ്മെ ക്ഷണിക്കുന്നു. യേശുവിലേക്ക് നമ്മെ ആകര്‍ഷിക്കുന്ന പിതാവിന് നാം വിധേയരാകണം. പിതാവിനാല്‍ നയിക്കപ്പെടാന്‍ വിസമ്മതം പ്രകടിപ്പിക്കുന്നയാള്‍ അനാഥനാണ്.’ പാപ്പ പറഞ്ഞു.

:എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുകയും എന്നെ അനുഗമിക്കുകയും ചെയ്യുന്നു. ഞാന്‍ അവര്‍ക്ക് നിത്യജീവന്‍ പ്രദാനം ചെയ്യുന്നു എന്ന യേശുവചനം ഉദ്ദരിച്ചു കൊണ്ടാണ് പാപ്പാ പ്രഭാഷണം നടത്തിയത്.

അടഞ്ഞ ഹൃദയമുള്ള നിയമപണ്ഡിതരെ യേശു വിമര്‍ശിക്കുന്നുണ്ട്. സ്വന്തം ഗുരുക്കന്മാന്‍ തങ്ങള്‍ തന്നെയാണെന്ന് അവര്‍ ധരിക്കുന്നു. പിതാവിനോട് അവര്‍ ബന്ധം പുലര്‍ത്തുന്നുമില്ല. അതുവഴി അവര്‍ അനാഥരാകുന്നു, പാപ്പാ കൂട്ടിച്ചേര്‍ത്തു.
ഫ്രേസര്‍

You must be logged in to post a comment Login