ദൈവത്തില്‍ മാത്രം ശരണം വച്ച് മാത്യു ഉഴുന്നാലില്‍

ദൈവത്തില്‍ മാത്രം ശരണം വച്ച് മാത്യു ഉഴുന്നാലില്‍

രാമപുരം: സഹോദരനെക്കുറിച്ചുള്ള നിരവധി അഭ്യൂഹങ്ങള്‍ പരക്കുമ്പോഴും അവയൊന്നും ചെവിക്കൊള്ളാതെ ദൈവത്തില്‍ ശരണം വയ്ക്കാന്‍ മാത്രമേ മാത്യു ഉഴുന്നാലിന് കഴിയുന്നുള്ളൂ. യെമനില്‍ നിന്ന് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ സഹോദരനാണ് മാത്യു ഉഴുന്നാലില്‍.

ഗുജറാത്തില്‍ ആയിരുന്ന ഇദ്ദേഹം സഹോദരന് സംഭവിച്ച ദുരന്തമറിഞ്ഞാണ് നാട്ടിലെത്തിയിരിക്കുന്നത്. ഫാ. ടോമിനെ ക്രൂശിലേറ്റിയെന്നും ആ വാര്‍ത്ത കര്‍ദിനാള്‍ ഷോണ്‍ ബോണ്‍ സ്ഥിരീകരിച്ചതാണെന്നുമെല്ലാമുള്ള വാര്‍ത്തകള്‍ ചുറ്റിനും പരക്കുമ്പോഴും മാത്യു ശരണം വച്ചത് ദൈവത്തില്‍ മാത്രം.

എന്റെ ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ല എന്ന വിശ്വാസം അദ്ദേഹത്തെ ശാന്തനും സ്വസ്ഥനുമാക്കുന്നു. അനേകര്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ മാത്രം ആശ്രയിച്ചാണ് അദ്ദേഹം ഓരോ ദിനരാത്രങ്ങളും തള്ളിനീക്കുന്നത്.

വൈദികരും സിസ്‌റ്റേഴ്‌സും മറ്റ് കുടുംബാംഗങ്ങളും തുടര്‍ച്ചയായി ഉഴുന്നാലില്‍ വീട്ടില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്.

You must be logged in to post a comment Login