ദൈവത്തെ പോലെ ക്ഷമിക്കുക

ദൈവത്തെ പോലെ ക്ഷമിക്കുക

വത്തിക്കാന്‍: നോമ്പുകാലത്ത് ദൈവത്തിന്റെ ക്ഷമയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നതിനൊപ്പം ദൈവത്തെപോലെ മറ്റുള്ളവരോട് ക്ഷമിക്കാനും തയ്യാറാവണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്താ മാര്‍ത്തയില്‍ ദിവ്യബലിക്കിടയില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

സഹോദരനോട് എത്രവട്ടം ക്ഷമിക്കണം എന്ന സുവിശേഷഭാഗം ആസ്പദമാക്കിയായിരുന്നു മാര്‍പാപ്പയുടെ വചനവ്യാഖ്യാനം. കരുണ, അനുകമ്പ, ക്ഷമ.. ദൈവത്തിന്റെ കരുണ സ്വീകരിക്കുമ്പോള്‍ ഹൃദയത്തില്‍ നിന്ന് മറ്റുള്ളവരോട് ക്ഷമിക്കാനും കഴിയണം. ദൈവത്തിന്റെ കരുണ സ്വീകരിക്കുവാന്‍ നമ്മുടെ ഹൃദയങ്ങള്‍ തുറക്കണം. നമുക്കെല്ലാവര്‍ക്കും ക്ഷമ ആവശ്യമുണ്ട്.ക്ഷമിക്കുക..ക്ഷമിക്കപ്പെടുക. നമുക്ക് മറ്റുള്ളവരോട് കരുണ കാണിക്കുന്നവരാകാം. ദൈവത്തിന്റെ കരുണ അനുഭവിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ നമുക്ക് മറ്റുള്ളവരോടും ക്ഷമിക്കുന്നവരാകാന്‍ കഴിയൂ. മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login