ദൈവദാസന്‍ മാര്‍ ഇവാനിയോസിന്റെ കബറിടത്തിങ്കലേക്ക് തീര്‍ത്ഥാടനം നടത്തി പതിനായിരങ്ങള്‍

ദൈവദാസന്‍ മാര്‍ ഇവാനിയോസിന്റെ കബറിടത്തിങ്കലേക്ക് തീര്‍ത്ഥാടനം നടത്തി പതിനായിരങ്ങള്‍

-Archbishop Aboon Geevarghese Mar Ivaniosസീറോ മലങ്കര സഭയുടെ പിതാവായ ദൈവദാസന്‍ മാര്‍ ഇവാനിയോസിന്റെ കബറിടത്തിങ്കലേക്കു നടത്തിയ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാനെത്തിയത് 20,000-ഓളം ആളുകള്‍. ‘അദ്ദേഹം ഞങ്ങളുടെ സഭയുടെ പിതാവാണ്. കിഴക്കന്‍ സഭയുടെ വര്‍ഷങ്ങളായുള്ള ആചാരാനുഷ്ഠാനമാണിത്. 37 വര്‍ഷങ്ങള്‍ക്കു മുന്‍പ് തീര്‍ത്ഥാടനമാരംഭിക്കുമ്പോള്‍ 20 ആളുകള്‍ മാത്രമാണ് അതില്‍ പങ്കെടുക്കാനുണ്ടായിരുന്നത്. എന്നാല്‍ ഓരോ വര്‍ഷം കഴിയുമ്പോഴും തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്’, തീര്‍ത്ഥാടനത്തിന്റെ മുഖ്യസംഘാടകനായ ഫാദര്‍ തോമസ് കയ്യാലക്കല്‍ പറഞ്ഞു. മാര്‍ ഇവാനിയോസിന്റെ ജന്‍മദേശത്തുനിന്നും മലങ്കര സഭാദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തീര്‍ത്ഥാടനം തിരുവനന്തപുരത്ത് അദ്ദേഹത്തെ അടക്കം ചെയ്ത സെമിത്തേരിയിലാണ് സമാപിച്ചത്.

1930 ലാണ് സീറോ മലങ്കര സഭ രൂപീകരിക്കപ്പെടുന്നത്. ദൈവദാസന്‍ മാര്‍ ഇവാനിയോസാണ് സഭാപിതാവായി കണക്കാക്കപ്പെടുന്നത്. 62 വര്‍ഷം മുന്‍പു മരിച്ച അദ്ദേഹം 2007 ലാണ് ദൈവദാസന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. മതസൗഹാര്‍ദ്ദത്തിനു വേണ്ടി നിലകൊള്ളുകയും പരിശ്രമിക്കുകയും ചെയ്ത വ്യക്തിയായിരുന്നു മാര്‍ ഇവാനിയോസെന്ന് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് അനുസ്മരിച്ചു.
ലാറ്റിന്‍, പൗരസ്ത്യസഭകളായ സീറോ മലബാര്‍, സീറോ മലങ്കര എന്നിവ ചേരുന്നതാണ് ഇന്ത്യയിലെ കത്തോലിക്കാസഭ. റോമന്‍ പ്രാര്‍ത്ഥനാക്രമങ്ങളാണ് ലാറ്റിന്‍ സഭ പിന്തുടരുന്നതെങ്കില്‍ സിറിയന്‍ കത്തോലിക്കാ ആചാരങ്ങളും പ്രാര്‍ത്ഥനാക്രമങ്ങളുമാണ് മറ്റു രണ്ടു സഭകളും പിന്തുടരുന്നത്.

You must be logged in to post a comment Login