ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ ചരമവാര്‍ഷികാചരണം ഒക്ടോബര്‍ എട്ടിന്

ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ ചരമവാര്‍ഷികാചരണം ഒക്ടോബര്‍ എട്ടിന്

ചങ്ങനാശേരി: അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ് ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ 47-ാം ചരമവാര്‍ഷികാചരണം ഒക്ടോബര്‍ എട്ടിന് നടക്കും.
ഒമ്പതിനാണ് ചരമവാര്‍ഷികമെങ്കിലും അന്ന് ഞായറാഴ്ചയായതിനാലാണ് എട്ടിന് ആചരണം നടത്തുന്നത്.

ചരമവാര്‍ഷിക ശുശ്രൂഷകള്‍ ദൈവദാസന്‍ കബറടങ്ങിയിരിക്കുന്ന മെത്രാപ്പോലീത്തന്‍പള്ളിയില്‍ ഒന്നിന് ആരംഭിക്കും. എട്ടുവരെ തീയതികളില്‍ വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാനയും ശുശ്രൂഷകളും നടക്കും.

ഒന്നിന് വൈകുന്നേരം 4.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും എട്ടിന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലും വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. എട്ടിനു രാവിലെ മുതല്‍ വൈകുന്നേരം വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയും ഉച്ചയ്ക്ക് പൊതിച്ചോര്‍ നേര്‍ച്ച വിതരണവും നടക്കും.

മാര്‍ മാത്യു കാവുകാട്ടിന്റെ അതിരൂപതാതല നാമകരണ നടപടികള്‍ സമാപിച്ചിരുന്നു. ഇപ്പോള്‍ റോമില്‍ നാമകരണ നടപടികളുടെ ചടങ്ങുകള്‍ നടന്നു വരികയാണ്.

You must be logged in to post a comment Login