ദൈവനാമത്തില്‍ കൊലചെയ്യുന്നത് പൈശാചികം; ഫ്രാന്‍സിസ് മാര്‍പാപ്പ

ദൈവനാമത്തില്‍ കൊലചെയ്യുന്നത് പൈശാചികം; ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രിസ്ത്യാനികള്‍ക്കെതിരെ എല്ലാ വിധത്തിലും ഇന്ന് നടക്കുന്ന പീഡനങ്ങള്‍ സാത്താന്റേതാണ്. അടുത്തിലെ മരണമടഞ്ഞ ഫ്രഞ്ച് വൈദികന്‍ ഫാ. ജേക്ക്വസ് ഹാമെല്ലിന്റെ കൊലപാതകത്തെ ചൂണ്ടിക്കാണിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

മതത്തിന്റെ പേരില്‍ നടത്തുന്ന ക്രൂരകൃത്യങ്ങളെ പൈശാചികമെന്ന പേരില്‍ വിളിക്കാം. ആദ്യകാലത്തേക്കാള്‍ക്കൂടുതല്‍ ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നത് ഇന്നത്തെക്കാലത്താണ്. യേശുക്രിസ്തുവിനെ തള്ളിപ്പറയാത്തതിന്റെ പേരിലാണ് ഇന്ന് പല ക്രിസത്യാനികളും ജയിലിലാവുകയും, പീഡനങ്ങളേല്‍ക്കുകയും, കഴുത്തറുക്കപ്പെട്ട് കൊല്ലപ്പെടുകയുമെല്ലാം ചെയ്യുന്നത്. പാപ്പ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച കാസാ സാന്ത മാര്‍ത്തയില്‍ നടത്തിയ ഫാ. ജേക്ക്വസ് ഹാമെല്‍ അനുസ്മരണ കുര്‍ബാനമദ്ധ്യേയാണ് പാപ്പ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

യേശുക്രിസ്തുവാണ് ആദ്യരക്തസാക്ഷി. സ്വന്തം ജീവന്‍ ആദ്യമായി നമുക്ക് നല്‍കിയവന്‍. ക്രൈസ്തവ രക്തസാക്ഷിത്വത്തിന്റെ ചരിത്രം ഉത്ഭവിക്കുന്നത് ഇതില്‍ നിന്നുമാണ്. പാപ്പ പറഞ്ഞു.

You must be logged in to post a comment Login